ഒ.ഐ.സി.സി സതീശൻ പാച്ചേനി അനുസ്മരണം
text_fieldsഒ.ഐ.സി.സി റിയാദ് കണ്ണൂർ ജില്ലകമ്മിറ്റി സതീശൻ പാച്ചേനി അനുസ്മരണം സെൻട്രൽ കമ്മിറ്റി
പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ
ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) റിയാദ്, കണ്ണൂർ ജില്ലാകമ്മിറ്റി സതീശൻ പാച്ചേനി രണ്ടാം ചരമ വാർഷികദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. ആദർശ ധീരനായ കോൺഗ്രസ് നേതാവായിരുന്നു കണ്ണൂർ മുൻ ഡി.സി.സി പ്രസിഡൻറായ സതീശൻ പാച്ചേനിയെന്ന് യോഗം ഉദ്ഘാടനം ചെയ്ത സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു.
ജില്ല പ്രസിഡന്റ് സന്തോഷ് ബാബു അധ്യക്ഷത വഹിച്ചു. സലിം കളക്കര അനുസ്മരണ പ്രഭാഷണം നടത്തി. രഘുനാഥ് പറശ്ശിനിക്കടവ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ യഹിയ കൊടുങ്ങല്ലൂർ, സുരേഷ് ശങ്കർ, ഷംനാദ് കരുനാഗപ്പള്ളി, സക്കീർ ദാനത്, അമീർ പട്ടണം, ബാലു കുട്ടൻ, സജീർ പൂന്തുറ, ജില്ലാ പ്രസിഡൻറുമാരായ സിദ്ധിഖ് കല്ലൂപ്പറമ്പൻ, ശരത് സ്വാമിനാഥൻ, ഷഫീഖ് പൂരക്കുന്നിൽ.
തോമസ്, അലി ആലുവ, നാസർ വല്ലാർപാടം, കരീം കൊടുവള്ളി എന്നിവർ സംസാരിച്ചു. കണ്ണൂർ ജില്ലയിലെ നേതാക്കന്മാരായ ഹാഷിം കണ്ണാടിപ്പറമ്പ്, റോഷൻ പള്ളിക്കുന്ന്, സുജിത് തോട്ടട, മണികണ്ഠൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഹരീന്ദ്രൻ ചെങ്ങൽ സ്വാഗതവും മുനീർ ഇരിക്കൂർ നന്ദിയും പറഞ്ഞു.

