Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൈഹാത്ത് ഒ.ഐ.സി.സി...

സൈഹാത്ത് ഒ.ഐ.സി.സി റഷീദ് ഇയ്യാൽ അനുസ്മരണം

text_fields
bookmark_border
rasheed iyyal memorise
cancel
camera_alt

റ​ഷീ​ദ് ഇ​യ്യാ​ൽ അ​നു​സ്മ​ര​ണ യോ​ഗം ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ബി​ജു

ക​ല്ലു​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

ദ​മ്മാം: ദീ​ർ​ഘ​കാ​ലം സൈ​ഹാ​ത്ത് മേ​ഖ​ല​യി​ൽ പ്ര​വാ​സം ന​യി​ച്ച ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന തൃ​ശൂ​ർ കു​ന്നം​കു​ളം ഇ​യ്യാ​ൽ സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഷീ​ദി​ന്റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്റെ സ്മ​ര​ണ​ക​ൾ പ​ങ്കു​വെ​ച്ച് ഒ.​ഐ.​സി.​സി സൈ​ഹാ​ത്ത് ഏ​രി​യ ക​മ്മി​റ്റി.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ മൂ​ർ​ധ​ന്യ​ഘ​ട്ട​ത്തി​ൽ ദ​മ്മാം ഒ.​ഐ.​സി.​സി ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ളു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു റ​ഷീ​ദ് ഇ​യ്യാ​ൽ. അ​വ​ധി​യി​ൽ നാ​ട്ടി​ൽ പോ​യി മ​ട​ങ്ങി​വ​രു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​നി​ടെ​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. അ​കാ​ല വി​യോ​ഗ​ത്തി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ കു​ടും​ബ​ത്തി​ന് ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി​യും സൈ​ഹാ​ത്ത് ഏ​രി​യ ക​മ്മി​റ്റി​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്നും സ​മാ​ഹ​രി​ച്ച തു​ക പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഇ​യ്യാ​ലി​ലെ അ​ബ്ദു​ൽ റ​ഷീ​ദി​ന്റെ ഭ​വ​ന​ത്തി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് കൈ​മാ​റി​യി​രു​ന്നു. ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക ഓ​ർ​മ​ദി​ന​ത്തി​ൽ സൈ​ഹാ​ത്ത് ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ബി​ജു ക​ല്ലു​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ര​മേ​ശ് പാ​ല​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വോ​ദ​യ സൈ​ഹാ​ത്ത് മേ​ഖ​ല ര​ക്ഷാ​ധി​കാ​രി ശ്രീ​ജി​ത്ത്, ഒ.​ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ച​ന്ദ്ര​മോ​ഹ​ൻ, ഇ.​കെ. സ​ലിം, റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, നൗ​ഷാ​ദ് ത​ഴ​വ, ബി​നു പു​രു​ഷോ​ത്ത​മ​ൻ, ശ്യാം ​പ്ര​കാ​ശ്, നി​ഷാ​ദ് കു​ഞ്ചു, ഗം​ഗ​ൻ വ​ള്ളി​യോ​ട്ട്, ഗ​ഫൂ​ർ വ​ട​ക​ര, അ​ൻ​വ​ർ സാ​ദി​ഖ്, ഹ​മീ​ദ് മ​ര​ക്കാ​ശ്ശേ​രി, ഹ​മീ​ദ് ക​ണി​ച്ചാ​ട്ടി​ൽ, അ​സ്‌​ലം ഫ​റോ​ക്ക്, ഷി​ജി​ല ഹ​മീ​ദ്, ഡോ. ​സി​ന്ധു ബി​നു, ഡി​ജോ പ​ഴ​യ​മ​ഠം, പ്ര​മോ​ദ് പൂ​പ്പാ​ല, നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ടി. ശ​ശി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​സീ​സ് കു​റ്റ്യാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICC
News Summary - oicc saihat rasheed iyyal memorise
Next Story