ഒ.ഐ.സി.സി റിയാദ് തിരുവനന്തപുരം കമ്മിറ്റി വാർഷികാഘോഷം
text_fieldsറിയാദ്: പ്രവാസി മലയാളികളുടെ സാംസ്കാരിക ഐക്യത്തിന്റെയും കലാപാരമ്പര്യത്തിന്റെയും നിറവിൽ, ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല റിയാദ് കമ്മിറ്റിയുടെ 14-ാമത് വാർഷികാഘോഷം ഭംഗിയായി സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി നടന്ന മെഹന്തി മത്സരത്തിൽ കലാപ്രതിഭകൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു. മത്സരത്തിൽ, ബജീഹ ഒന്നാം സ്ഥാനവും, സന രണ്ടാം സ്ഥാനവും, ഷിഫല മറിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടിയിൽ മുഖ്യാതിഥിയായെത്തിയ എം. വിൻസന്റ് എം.എൽ.എ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
വിജയിക്ക് സോന ഗോൾഡ് നൽകിയ സ്വർണനാണയമാണ് സമ്മാനമായി ലഭിച്ചത്. ചടങ്ങിൽ ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിൻസന്റ് കെ. ജോർജ്ജ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ സജീർ പൂന്തുറ, കൺവീനർ അൻസാർ വർക്കല എന്നിവർ നേതൃത്വം വഹിച്ചു. ഷർമി നവാസ്, വി. ഷിനു, നവീൻ, കെ. ഷാലിമ എന്നിവർ വിധികർത്താക്കളായിരുന്നു. അഡ്വ. ആഫിയ, ഷംനാദ് കരുനാഗപള്ളി എന്നിവർ മത്സരം കോർഡിനേറ്റ് ചെയ്തു. വനിത വേദി ഭാരവാഹികളായ മൃദുല വിനീഷ്, ജാൻസി പ്രഡിൻ, സൈഫുന്നീസ സിദ്ധീഖ്, ബൈമി സുബിൻ, ഷിംന നൗഷാദ് എന്നിവർ വനിതകളുടെ പങ്കാളിത്തം ഉറപ്പുവരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

