Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാഹുൽ ഗാന്ധിയുടെ...

രാഹുൽ ഗാന്ധിയുടെ അറസ്റ്റ് ജനാധിപത്യ മൂല്യങ്ങൾക്കെതിരായ കടന്നാക്രമണം -ഒ.ഐ.സി.സി റിയാദ്

text_fields
bookmark_border
Rahul Gandhi
cancel
camera_alt

രാഹുൽ ഗാന്ധി

റിയാദ്: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിലൂടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ സംഭവത്തിൽ യഥാർത്ഥ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാതെ, നീതിക്കായി സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും അറസ്റ്റ് ചെയ്തത് ജനാധിപത്യ മൂല്യങ്ങൾക്കെതിരായ കടന്നാക്രമണമാണെന്ന് കമ്മിറ്റി ആരോപിച്ചു.

പരീക്ഷാ സംവിധാനത്തിെൻറ വിശ്വാസ്യത ഉറപ്പാക്കേണ്ട കേന്ദ്ര സർക്കാർ, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പകരം സമാധാനപരമായ പ്രതിഷേധങ്ങളെ ബലപ്രയോഗത്തിലൂടെ അടിച്ചമർത്താൻ ശ്രമിക്കുന്നത് അത്യന്തം പ്രതിഷേധാർഹമാണ്. വിദ്യാർത്ഥികളുടെ ആശങ്കകൾ കേൾക്കുന്നതിന് പകരം ലാത്തിച്ചാർജും അറസ്റ്റും കൊണ്ട് മറുപടി നൽകുന്നത് ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനും ഭയപ്പെടുത്താനുള്ള രാഷ്ട്രീയ പ്രതികാര നടപടികൾക്കും തെളിവാണ്.

ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും പ്രതിഷേധാവകാശവും പൊലീസ് ശക്തി ഉപയോഗിച്ച് ഇല്ലാതാക്കാൻ കഴിയില്ലെന്നും, ജനങ്ങളുടെ ശബ്ദത്തെ നിശ്ശബ്ദമാക്കാനാകില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാരിെൻറ ഈ കിരാത നടപടികളിൽ പ്രതിഷേധിച്ച ഒ.ഐ.സി.സി, വിദ്യാർത്ഥികളുടെ അവകാശങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാൻ രാജ്യം ഒന്നിക്കണമെന്നും അഭ്യർത്ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsdemocratic valuesoicc riyadhRahul GandhiCockroach Janata Party
News Summary - OICC Riyadh says Rahul Gandhi's arrest an attack on democratic values
Next Story