സലീം കളക്കര റിയാദ് ഒ.ഐ.സി.സി പ്രസിഡന്റായി ചുമതലയേറ്റു
text_fieldsഒ.ഐ.സി.സി റിയാദ് റീജനൽ കമ്മിറ്റി പ്രസിഡന്റായി സലിം കളക്കര ചുമതലയേൽക്കുന്നു
റിയാദ്: ഒ.ഐ.സി.സി റിയാദ് റീജനൽ കമ്മിറ്റി പ്രസിഡന്റായി സലിം കളക്കര ചുമതലയേറ്റു. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എയുടെ സാന്നിധ്യത്തിൽ പ്രസിഡന്റ് അബദ്ുല്ല വല്ലാഞ്ചിറയിൽനിന്നും ചുമതല ഏറ്റെടുത്തത്.
ചടങ്ങിൽ വിവിധ ഭാരവാഹികളടക്കം നൂറുകണക്കിന് പ്രവർത്തകരും പങ്കാളിയായി. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന അധികാരകൈമാറ്റ ചടങ്ങ് അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബാലു കുട്ടൻ ആമുഖ പ്രസംഗം നടത്തി. വൈസ് പ്രസിഡന്റുമാരായ ശുക്കൂർ ആലുവ, അമീർ പട്ടണത്ത്, ജനറൽ സെക്രട്ടറി നിഷാദ് ആലംകോട്, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ റസാഖ് പൂക്കോട്ടുപാടം, റഷീദ് കൊളത്തറ, ഷാജി കുന്നിക്കോട്, വനിതാവേദി പ്രസിഡന്റ് മൃദുല വിനീഷ്, നാഷനൽ കമ്മിറ്റി അംഗങ്ങളായ റഹ്മാൻ മുനമ്പത്ത്, സെൻട്രൽ കമ്മറ്റി മീഡിയ കൺവീനർ അശ്റഫ് മേച്ചേരി, സെക്രട്ടറി രാജു പാപ്പുള്ളി, നിർവാഹക സമിതി അംഗം നാസർ ലെയ്സ്, മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പൻ എന്നിവർ സംസാരിച്ചു.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ നന്ദിയും പറഞ്ഞു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാടുകുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, സജീർ പൂന്തുറ, ഷംനാദ് കരുനാഗപ്പള്ളി, സക്കീർ ദാനത്ത്, അബ്ദുൽ കരീം കൊടുവള്ളി, ഷാനവാസ് മുനമ്പത്ത്, അശ്റഫ് കീഴ്പുള്ളിക്കര, ഹക്കീം പട്ടാമ്പി, റഫീഖ് വെമ്പായം, ജോൺസൺ മാർക്കാസ്, സൈഫ് കായംകുളം, നാദിർഷാ റഹ്മാൻ, ബഷീർ കോട്ടക്കൽ, ഹാഷിം പാപ്പിനിശ്ശേരി, ജയൻ കൊടുങ്ങല്ലൂർ, നാസർ മാവൂർ, വിനീഷ് ഒതായി, മുഹമ്മദ് ഖാൻ, സന്തോഷ് എന്നിവർ പങ്കെടുത്തു.
തൽഹത്ത് തൃശൂർ, അൻസാർ നൈതല്ലൂർ, മൊയ്തീൻ മണ്ണാർക്കാട്, വഹീദ് വാഴക്കാട്, സൈനുദ്ദീൻ പട്ടാമ്പി, അൻസാർ പാലക്കാട്, ഷറഫു ചിറ്റൻ, ഷംസീർ പാലക്കാട്, അൻസാർ പട്ടാമ്പി, ഭാസ്കരൻ മഞ്ചേരി, പ്രഭാകരൻ, സാദിഖ് വടപുറം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

