ഒ.ഐ.സി.സി റിയാദ് പൊന്നാനി മണ്ഡലം കമ്മിറ്റി നിലവിൽവന്നു
text_fieldsഷംസു, പി.വി. അലി, അസ്ലം
റിയാദ്: ഒ.ഐ.സി. സി മലപ്പുറം ജില്ല കമ്മിറ്റിയുടെ കീഴിൽ ഒ.ഐ.സി.സി റിയാദ് പൊന്നാനി നിയോജക മണ്ഡലംകമ്മിറ്റി നിലവിൽവന്നു. റിയാദിലെ കോൺഗ്രസ് ആസ്ഥാനമായ സബർമതിയിൽ വെച്ച് നടന്ന യോഗം സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. ജില്ല വർക്കിങ് പ്രസിഡന്റ് വഹീദ് വാഴക്കാട് അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട പുതിയ മണ്ഡലം ഭാരവാഹികളെ ജില്ല സെക്രട്ടറി അൻസാർ നെയ്തല്ലൂർ പ്രഖ്യാപിച്ചു. ഷംസു കളക്കര (പ്രസി.), വി.പി. മഹ്റൂഫ്, റഫീഖ് ചക്കട്ടയിൽ ( (വൈസ് പ്രസി.), പി.വി. അലി (ജന. സെക്ര.), കെ. അൽത്താഫ് , സംറൂദ് (സെക്ര.), അസ്ലം കളക്കര (ട്രഷ.) തിരഞ്ഞെടുത്തു. ജില്ല വൈസ് പ്രസിഡന്റ് അബൂബക്കർ മഞ്ചേരി പുതിയ കമ്മിറ്റിക്ക് ആശംസകൾ അറിയിച്ചു. ജില്ല ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ സ്വാഗതവും അലി പി.വി നന്ദിയും പറഞ്ഞു.

