ഒ.ഐ.സി.സി റിയാദ് രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
text_fieldsഒ.ഐ.സി.സി റിയാദിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ പരിപാടിയിൽ നിന്ന്
റിയാദ്: ഇന്ത്യയിലെ യുവാക്കളെ വലിയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച നേതാവായിരുന്നു രാജീവ് ഗാന്ധി എന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. മാനവ സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ശക്തവും സ്വതന്ത്രവും സ്വാശ്രയത്വവുമുള്ള ഇന്ത്യയെക്കുറിച്ച് സ്വപ്നം കാണാൻ ഇന്ത്യൻ യുവത്വത്തോട് രാജീവ് ഗാന്ധി ആഹ്വനം ചെയ്തു.
ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ രാജീവ് ഗാന്ധിയുടെ സംഭാവനകളായിരുന്നു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയും നിലനിർത്താൻ വേണ്ടി സ്വന്തം ജീവൻ വരെ നൽകിയ നേതാവായിരുന്നു രാജീവ്ജിയെന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സലിം കളകര അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ന്യൂനപക്ഷ സെൽ സംസ്ഥാന സെക്രട്ടറി കെ.സി. അബ്ദുറഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. രഘുനാഥ് പറശിനികടവ്, നൗഫൽ പാലക്കാടൻ, സിദ്ദീഖ് കല്ലുപറമ്പൻ , റഹ്മാൻ മുനമ്പത്ത്, നവാസ് വെള്ളിമാട്കുന്ന്, ജില്ല നേതാക്കന്മാരായ സജീർ പൂന്തുറ, ബഷീർ കോട്ടയം, ശുക്കൂർ ആലുവ, സുരേഷ് ശങ്കർ.
അമീർ പട്ടണത്ത്, അബ്ദുൽ കരീം കൊടുവള്ളി, ഷാജി മഠത്തിൽ , ജോബി പത്തനംതിട്ട, നാസർ ലൈസ്, അലി ആലുവ, വിൻസെൻറ്, അൻസർ വടശേരിക്കോണം, വിനീഷ് ഒതായി, വഹീദ് വാഴക്കാട്, സഞ്ജു അബ്ദുൽ സലാം, നാസ്സർ വലപ്പാട്, ബനൂജ്, സാദിഖ് വടപുറം തുടങ്ങിയവർ സംസാരിച്ചു. നിഷാദ് ആലംകോട് സ്വാഗതവും അബ്ദുല്ല വല്ലാഞ്ചിറ നന്ദിയും പറഞ്ഞു.