ഒ.ഐ.സി.സി റിയാദ് മെംബർഷിപ് കാമ്പയിൻ ആരംഭിച്ചു
text_fieldsഒ.ഐ.സി.സി റിയാദ് റീജനൽ കമ്മിറ്റി മെംബർഷിപ് കാമ്പയിൻ ആക്ടിങ് പ്രസിഡൻറ് മുഹമ്മദലി
മണ്ണാർക്കാട് ആദ്യ അംഗത്വം രാജു തൃശൂരിന് നൽകി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഒ.ഐ.സി.സി റിയാദ് റീജനൽ കമ്മിറ്റിയുടെ കീഴിൽ മെംബർഷിപ് കാമ്പയിന് തുടക്കമായി. ബത്ഹയിലെ ലുഹാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് മുഹമ്മദലി മണ്ണാർക്കാട് റിയാദിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ രാജു തൃശൂരിന് ആദ്യ മെംബർഷിപ് നൽകി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു.
മെംബർഷിപ്പുകൾ ജില്ല കമ്മിറ്റികൾ വഴിയാണ് വിതരണം ചെയ്യുകയെന്ന് കൺവീനർ നവാസ് വെള്ളിമാടുകുന്ന് പറഞ്ഞു.
ജില്ല പ്രസിഡന്റുമാരായ സജീർ പൂന്തുറ, ബാലു കൊല്ലം, സുഗതൻ നൂറനാട്, ഷാജി മഠത്തിൽ, ഷിജു ചാക്കോ, ശുക്കൂർ ആലുവ, മാള മുഹുയുദ്ദീൻ, വൈശാഖ്, അമീർ പട്ടണത്ത്, എം.ടി. അർഷാദ്, കൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി. സലിം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, യഹ്യ കൊടുങ്ങലൂർ, ഷഫീഖ്, ഷാനവാസ് മുനമ്പത്ത്, നൗഷാദ് ആലുവ, റസാഖ് പൂക്കോട്ടുംപാടം, മജീദ് ചിങ്ങോലി, റഷീദ് കൊളത്തറ, അസ്കർ കണ്ണൂർ, സത്താർ കായംകുളം, സിദ്ദീഖ് കല്ലൂപ്പറമ്പൻ എന്നിവർ സംസാരിച്ചു.

