ഒ.ഐ.സി.സി റിയാദ് ഇഫ്താർ സംഗമം വെള്ളിയാഴ്ച
text_fieldsറിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം ഈ മാസം 27-ന് നടക്കും. റിയാദ് എക്സിറ്റ് 26-ലെ മാർക്ക് ആൻഡ് സേവ് ഫ്ലമിംഗോ മാൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമത്തിനായുള്ള ഒരുക്കം പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. സലിം കളക്കര (പ്രസി.), ഫൈസൽ ബാഹസൻ (ജന. കൺ.), നിഷാദ് ആലംകോട് (ജോ. കൺ.), രഘുനാഥ് പറശ്ശിനിക്കടവ് (ഫുഡ് കൺ.), നവാസ് വെള്ളിമാട്കുന്ന് (ഫൈനാ. കൺ.), മുഹമ്മദലി മണ്ണാർക്കാട് (സ്‌പോൺ. കൺ.), ഷംനാദ് കരുനാഗപ്പള്ളി (ഇൻവിറ്റേഷൻ കൺ.), നൗഫൽ പാലക്കാടൻ (പബ്ലിസിറ്റി കൺ.), സജീർ പൂന്തുറ (വളൻറിയർ കൺ.), സക്കീർ ദാനത്ത് (കോഓഡിനേറ്റർ), അഷ്‌റഫ് മേച്ചേരി (മീഡിയ കൺ.) എന്നിവരുടെ നേതൃത്വത്തിലുള്ള 101 അംഗ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

