കൂപൺ നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsഒ.ഐ.സി.സി റിയാദ് കൂപൺ നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ
റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി 14ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ കൂപൺ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. മുഹമ്മദ് ഷരീഫ് ഒന്നും നേപ്പാളി സ്വദേശി നരേഷ് രണ്ടും ഹക്കീം പട്ടാമ്പി മൂന്നും ഷരീഫ് മലബാർ നാലും സമ്മാനങ്ങൾ കരസ്ഥമാക്കി.
ബത്ഹ സബർമതി ഹാളിൽനടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര സമ്മാനങ്ങൾ വിതരണം ചെയ്തു. ഭാരവാഹികളായ സജീർ പൂന്തുറ, സുരേഷ് ശങ്കർ, സക്കീർ ദാനത്ത്, നാദിർഷാ റഹ്മാൻ, അശ്റഫ് മേച്ചേരി, നാസർ മാവൂർ, മുസ്തഫ പാലക്കാട്, അയ്യൂബ് ഖാൻ, മാള മുഹിയിദ്ധീൻ, ബഷീർ കോട്ടയം, വിൻസന്റ് തിരുവനന്തപുരം, ഹരീന്ദ്രൻ കണ്ണൂർ, ഷിജോ വയനാട് എന്നിവർ സംസാരിച്ചു.
കൂപൺ കോഓഡിനേറ്ററുമാരായ അമീർ പട്ടണത്ത് സ്വാഗതവും ജോൺസൺ മാർക്കോസ് നന്ദിയും പറഞ്ഞു. അൻസാർ പാലക്കാട്, വാഹിദ് ആലപ്പുഴ, അൻസാർ വർക്കല, സൈനുദ്ധീൻ പാലക്കാട്, അൻസാർ വടശ്ശേരിക്കോണം, ഭദ്രൻ തിരുവനന്തപുരം, അൻസാർ പാലക്കാട്, ഷംസീർ പാലക്കാട്, റിയാസ് തെന്നൂർ, റഷീദ് കൂടത്തായി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

