ഒ.ഐ.സി.സി പ്രസംഗകളരി പുനരാരംഭിച്ചു
text_fieldsഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസംഗ കളരി പുനരാരംഭിച്ചപ്പോൾ
റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന പ്രസംഗ കളരി ഒരിടവേളക്ക് ശേഷം പുനരാരംഭിച്ചു. ചടങ്ങ് റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനംചെയ്തു. ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും പ്രസംഗ കളരിയുടെ പരിശീലകനുമായ അഡ്വ. എൽ.കെ. അജിത് അധ്യക്ഷതവഹിച്ചു. മാധ്യമ പ്രവർത്തകൻ വി.ജെ നസറുദ്ധീൻ മുഖ്യാത്ഥിയായി.
ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സലീം അർത്തിയിൽ, സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാർക്കാട്, ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, ജില്ല ഭാരവാഹികളായ നാസർ വലപ്പാട്, ഹരീന്ദ്രൻ കണ്ണൂർ, ഒമർ ഷരീഫ്, നസീർ ഹനീഫ, വഹീദ് വാഴക്കാട്, ജംഷീദ് തുവ്വൂർ, മൊയ്തീൻ മണ്ണാർക്കാട്, സത്താർ ഓച്ചിറ, ബിനോയ് മത്തായി തുടങ്ങിയവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ഓഡിറ്റർ നാദിർഷാ റഹ്മാൻ സ്വാഗതവും മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പൻ നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി നാട്ടിലെയും സൗദിയിലെയും സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ അതോടൊപ്പം എഴുത്തുകാർ, മാധ്യമ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുന്ന വ്യത്യസ്ത വിഷയങ്ങളെ സംബന്ധിച്ച് പഠനക്ലാസുകളും ചർച്ചകളും നടക്കും. കൂടാതെ പ്രസംഗ കളരിയുടെ ഭാഗമായി പങ്കെടുക്കുന്നവർക്കായി പ്രസംഗ മത്സരങ്ങളടക്കം വിവിധ സെഷനുകൾ ഉൾപ്പെടുത്തിയും അതിലെ വിജയികൾക്ക് വ്യത്യസ്തമായ നിരവധി സമ്മാനങ്ങൾ നൽകുന്നതുമാണെന്നും സംഘാടകർ പറഞ്ഞു.
ബത്ഹ സബർമതി ഹാളിൽ മാസത്തിൽ ഒന്നിടവിട്ട രണ്ട് ശനിയാഴ്ചകളിലായാണ് ക്ലാസുകൾ നടക്കുക.
റിയാദ് ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രസംഗ കളരി തികച്ചും സൗജന്യമായാണ് നടത്തുന്നത്. പരിപാടിയുടെ ഭാഗമാകുന്നതിന് ഒ.ഐ.സി.സി ജില്ല, സെൻട്രൽ കമ്മിറ്റി ഭാരവാഹികളുമായി നേരിൽ ബന്ധപ്പെടാവുന്നതാണ്.
ബൈജു വേങ്ങര, സാദിഖ് വടപുറം, ജംഷീർ ചെറുവണ്ണൂർ, സൈനുദ്ധീൻ വല്ലപ്പുഴ, അലക്സാണ്ടർ കൊല്ലം, ഹാഷിം കണ്ണാടിപറമ്പ്, അൻസായി ഷൗക്കത്ത്, സന്തോഷ് ബാബു കണ്ണൂർ, നിഹാസ് പാലക്കാട്, റഫീഖ് വെട്ടിയാർ, സലീം വാഴക്കാട്, ഷംസീർ പാലക്കാട്, തൽഹത്ത് ഹനീഫ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

