ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി കെ. കരുണാകരനെ അനുസ്മരിച്ചു
text_fieldsഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണ പരിപാടി
റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻ അനുസ്മരണവും ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. ഇന്ത്യൻ രാഷ്ട്രീയത്തിൽ പകരം വെക്കാനില്ലാത്ത നേതാവായിരുന്നു കെ. കരുണാകരനെന്നും അദ്ദേഹത്തിെൻറ അഭാവം വലിയ വിടവായി ഇന്നും നിലനിൽക്കുന്നു എന്നും ചടങ്ങിൽ സംബന്ധിച്ചവർ പറഞ്ഞു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള, സലീം കളക്കര, രഘുനാഥ് പറശിനികടവ്, നവാസ് വെള്ളിമാടുകുന്ന്, നൗഫൽ പാലക്കാടൻ, നിഷാദ് ആലംകോട്, മമ്മദ് പൊന്നാനി, സുരേഷ് ശങ്കർ, സജീർ പൂന്തുറ, ബാലു കുട്ടൻ, ഷുക്കൂർ ആലുവ, കെ.കെ. തോമസ്, ബഷീർ കോട്ടയം, അബ്ദുൽ സലാം, വൈശാഖ് പാലക്കാട്, അമീർ പട്ടണത്, അജയൻ ചെങ്ങന്നൂർ, അബ്ദുൽ കരീം കൊടുവള്ളി, സഫീർ തിരുവനന്തപുരം, സലീം ആർത്തിയിൽ, രാജു തൃശൂർ, മാള മുഹ്യിദ്ദീൻ ഹാജി തുടങ്ങിയവർ പങ്കെടുത്തു.

