Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാ​ല്...

നാ​ല് പ​തി​റ്റാ​ണ്ടി​െൻറ പ്ര​വാ​സ​ത്തി​ന് വി​രാ​മം; ഹാ​ഷിം പാ​പ്പി​ന​ശ്ശേ​രി​ക്ക് റി​യാ​ദ്​ ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
നാ​ല് പ​തി​റ്റാ​ണ്ടി​െൻറ പ്ര​വാ​സ​ത്തി​ന് വി​രാ​മം;  ഹാ​ഷിം പാ​പ്പി​ന​ശ്ശേ​രി​ക്ക് റി​യാ​ദ്​ ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

ജ​ന്മ​നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന ഹാ​ഷിം പാ​പ്പി​ന​ശ്ശേ​രി​ക്ക് ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

റി​യാ​ദ്: നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട പ്ര​വാ​സ​ത്തി​ന് വി​രാ​മ​മി​ട്ട് ജ​ന്മ​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വും ക​ണ്ണൂ​ർ മു​ൻ ജി​ല്ലാ പ്ര​സി​ഡ​ൻ​റു​മാ​യ ഹാ​ഷിം പാ​പ്പി​ന​ശ്ശേ​രി​ക്ക് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ബ​ത്ഹ​യി​ലെ സ​ബ​ർ​മ​തി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം അ​സ്ക​ർ ക​ണ്ണൂ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ല്പ​ത് വ​ർ​ഷ​ത്തെ സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​വാ​സ ജീ​വി​ത​ത്തി​നൊ​പ്പം ഒ.​ഐ.​സി.​സി​യു​ടെ വി​വി​ധ ഘ​ട​ക​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യ്ക്കും പ്ര​വാ​സി സ​മൂ​ഹ​ത്തി​െൻറ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ക​യും ചെ​യ്ത വ്യ​ക്തി​ത്വ​മാ​ണ് ഹാ​ഷിം പാ​പ്പി​ന​ശ്ശേ​രി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, സ​ന്തോ​ഷ് വി​ള​യി​ൽ, റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത്, ബാ​ലു കു​ട്ട​ൻ, സ​ന്തോ​ഷ് ബാ​ബു ക​ണ്ണൂ​ർ, മാ​ള മു​ഹി​യു​ദ്ധീ​ൻ, ഷാ​ജി സോ​ന, ഷാ​ജി മ​ഠ​ത്തി​ൽ, ഒ​മ​ർ ഷ​രീ​ഫ്, ബ​ഷീ​ർ കോ​ട്ട​യം, ക​മ​റു​ദ്ധീ​ൻ താ​മ​ര​ക്കു​ളം എ​ന്നീ ഭാ​ര​വാ​ഹി​ക​ൾ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

ഹാ​ഷിം പാ​പ്പി​ന​ശ്ശേ​രി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്​ ഉ​പ​ഹാ​രം ന​ൽ​കി പ്ര​വ​ർ​ത്ത​ക​ർ ആ​ദ​രി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മീ​ഡി​യ ക​ൺ​വീ​ന​ർ അ​ശ്റ​ഫ് മേ​ച്ചേ​രി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സൈ​ഫ് കാ​യം​കു​ളം ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ഹാ​ഷിം ക​ണ്ണാ​ടി​പ​റ​മ്പ്, രാ​ജു തൃ​ശൂ​ർ, ഷ​ബീ​ർ മ​ണ്ണാ​ർ​ക്കാ​ട്, ഹാ​ഷിം ആ​ല​പ്പു​ഴ, സി​ദ്ധീ​ഖ് പ​ന്നി​യ​ങ്ക​ര, ടോം ​ചാ​മ​ക്കാ​ല​യി​ൽ, ഷി​ബു ഉ​സ്മാ​ൻ, റ​ഫീ​ഖ് പ​ട്ടാ​മ്പി, ഷാ​ജ​ഹാ​ൻ പാ​ണ്ട, ഷാ​ന​വാ​സ് ഇ​ടു​ക്കി, നേ​വ​ൽ ഗു​രു​വാ​യൂ​ർ, ഷ​ഫീ​ഖ് ക​ണ്ണൂ​ർ, കെ.​എം. മു​ജീ​ബ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:memberreturning homeOICC Riyadh Central Committeehomelandoicc riyadh
News Summary - OICC Riyadh Central Committee Executive Committee Member Returning to His Homeland
Next Story