ഒ.ഐ.സി.സി റീം അൽ ഔല ജോഡോ കപ്പ് ഫുട്ബാൾ 24ന് ആരംഭിക്കും
text_fieldsയാംബു: ഒ.ഐ.സി.സി യാംബു ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റീം അൽ ഔല ജോഡോ കപ്പ് ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ഈ മാസം 24, 25 (വ്യാഴം, വെള്ളി) തിയതികളിൽ യാംബു റദ്വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. രാത്രിയിൽ നടക്കുന്ന ഈ ദ്വിദിന ഫുട്ബാൾ മാമാങ്കത്തിൽ യാംബുവിലെ പ്രഗത്ഭരായ എട്ട് ടീമുകൾ മാറ്റുരക്കും.
ടൂർണമെൻറിെൻറ ലോഗോ പ്രകാശനവും ഫിക്സ്ചർ റിലീസിങ്ങും ഈ മാസം 17ന് യാംബു ടൗണിലുള്ള അൽ ഹിജ്ജി ഹോട്ടലിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഈ ചടങ്ങിൽ യാംബുവിലെ വിവിധ രാഷ്ട്രീയ, കലാ, സാംസ്കാരിക, കായിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്ന് ഫുട്ബാൾ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

