Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡീൻ കുര്യാക്കോസ്...

ഡീൻ കുര്യാക്കോസ് എം.പിക്ക് ഒ.ഐ.സി.സി സ്വീകരണം നൽകി

text_fields
bookmark_border
ഡീൻ കുര്യാക്കോസ് എം.പിക്ക് ഒ.ഐ.സി.സി സ്വീകരണം നൽകി
cancel
camera_alt

ജി​ദ്ദ ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല​ ക​മ്മി​റ്റിയഉടഎ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ്‌ എം.​പി സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ജി​ദ്ദ​യി​ലെ​ത്തി​യ ഇ​ടു​ക്കി എം.​പി ഡീ​ൻ കു​ര്യാ​ക്കോ​സി​ന് എ​റ​ണാ​കു​ളം ജി​ല്ല ഒ.​ഐ.​സി.​സി ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി.‘​മീ​റ്റ് ദി ​എം.​പി’ എ​ന്ന പേ​രി​ൽ ന​ട​ത്തി​യ പ​രി​പാ​ടി ഒ.​ഐ.​സി.​സി ജി​ദ്ദ റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹ​ക്കീം പാ​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ള​യ​ത്തി​ലും ദു​രി​ത​ത്തി​ലും എം.​പി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും പ്ര​വാ​സി പ്ര​ശ്ന​ങ്ങ​ൾ പാ​ർ​ല​മെ​ന്റി​ൽ ഉ​ന്ന​യി​ച്ച​ത് പ്ര​വാ​സി സ​മൂ​ഹം ന​ന്ദി​യോ​ടെ ഓ​ർ​ക്കു​മെ​ന്നും ഹ​ക്കീം പാ​റ​ക്ക​ൽ പ​റ​ഞ്ഞു. ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല പ്ര​സി​ഡ​ന്റ് ഹ​ർ​ഷ​ദ് ഏ​ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ഴ​ക്കാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ജൈ​സ​ൽ എ​ള​മ​രം ഗാ​ന്ധി​സ്മൃ​തി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ളു​ടെ പ്ര​സ​ക്തി നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും ഫാ​ഷി​സ്റ്റ് ശ​ക്തി​ക​ൾ ഗാ​ന്ധി​യെ കൊ​ന്നു കൊ​തി​തീ​രാ​തെ വീ​ണ്ടും കൊ​ല്ലു​ന്ന ത​ര​ത്തി​ൽ ഗാ​ന്ധി​ജി വി​ഭാ​വ​നം ചെ​യ്ത ആ​ശ​യ​ങ്ങ​ൾ​ക്കെ​തി​രാ​യി നീ​ങ്ങു​ക​യാ​ണെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​ന​കീ​യ മു​ന്നേ​റ്റ​ത്തി​ലൂ​ടെ ബി.​ജെ.​പി സ​ർ​ക്കാ​റി​നെ താ​ഴെ ഇ​റ​ക്കാ​ൻ അ​ധി​ക​നാ​ളി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ അ​ഴി​മ​തി​യും ധൂ​ർ​ത്തും മു​ഖ​മു​ദ്ര​യാ​ക്കി​യ പി​ണ​റാ​യി സ​ർ​ക്കാ​ർ മോ​ദി​യു​ടെ ദാ​സ​നാ​യി. രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര ച​രി​ത്ര വി​ജ​യ​മാ​കു​മെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ​റ​ഞ്ഞു. ഒ.​ഐ.​സി.​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളും മാ​തൃ​കാ​പ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി​യെ ഇ​ടു​ക്കി ഒ.​ഐ.​സി.​സി ക​മ്മി​റ്റി​ക്കുവേ​ണ്ടി ജി​ജോ മാ​ത്യു ഷാ​ൾ അ​ണി​യി​ച്ചു. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ, അ​ലി തേ​ക്കുതോ​ട്, സി.​എം അ​ഹ്‌​മ​ദ്‌, സ​ഹീ​ർ മാ​ഞ്ഞാ​ലി, കു​ഞ്ഞി​മു​ഹ​മ്മ​ദ്‌ കൊ​ട​ശ്ശേ​രി, രാ​ധാ​കൃ​ഷ്ണ​ൻ കാ​വു​മ്പാ​യി, അ​സ്ഹാ​ബ് വ​ർ​ക്ക​ല, മു​ജീ​ബ് തൃ​ത്താ​ല, അ​സാ​ദ് പോ​രൂ​ർ, മ​നോ​ജ്‌ മാ​ത്യു, ശ​രീ​ഫ് അ​റ​ക്ക​ൽ, അ​നി​ൽ കു​മാ​ർ പ​ത്ത​നം​തി​ട്ട, അ​ഷ്‌​റ​ഫ്‌ അ​ഞ്ച​ല​ൻ, യാ​സി​ർ നാ​യി​ഫ്, അ​ബൂ​ബ​ക്ക​ർ ദാ​ദാ​ഭാ​യ് ട്രാ​വ​ൽ​സ്, അ​യൂ​ബ് പ​ന്ത​ളം, ഉ​മ്മ​ർ മ​ങ്ക​ട, ഇ​സ്മാ​യി​ൽ കൂ​രി​പ്പൊ​യി​ൽ, ഷി​ബു കാ​ളി​കാ​വ്, ഫൈ​സ​ൽ, അ​ബു​നാ​സ​ർ കോ​ഴി​ത്തൊ​ടി, ഇ​ഖ്ബാ​ൾ പൂ​ക്കു​ന്ന്, റ​ഫീ​ഖ് മൂ​സ, സ​ലീം ക​ണ്ണാ​നാം​കു​ഴി, നൗ​ഷാ​ദ് പേ​രു​ന്ത​ല്ലൂ​ർ, ര​ഞ്ജി​ത്ത് ആ​ല​പ്പു​ഴ, ഷൈ​ജു നെ​ട്ടൂ​ർ, നൗ​ഫ​ൽ മാ​ഞ്ഞാ​ലി, ഫാ​സി​ൽ സാ​ദി​ഖ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു ജോ​സ​ഫ് തു​ണ്ട​ത്തി​ൽ സ്വാ​ഗ​ത​വും അ​ബ്ദു​ൽ ഖാ​ദ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCDean Kuriakose
News Summary - OICC reception to Dean Kuriakos MP
Next Story