ആര്യാടൻ ഷൗക്കത്തിന് ഒ.ഐ.സി.സി സ്വീകരണം
text_fieldsആര്യാടൻ ഷൗക്കത്തിന് ഒ.ഐ.സി.സി ഭാരവാഹികൾ സ്വീകരണം നൽകിയപ്പോൾ
റിയാദ്: ഹ്രസ്വസന്ദർശനത്തിനായി റിയാദിലെത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറിയും സാംസ്കാരിക പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്തിന് ഒ.ഐ.സി.സി മലപ്പുറം ജില്ലാകമ്മിറ്റി ഭാരവാഹികൾ സ്വീകരണം നൽകി.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയുടെ നേതൃത്വത്തിൽ ജില്ല പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പൻ, റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു.
ഭാരവാഹികൾ റസാഖ് പൂക്കോട്ടുംപാടം, സക്കീർ ദാനത്ത്, ജംഷാദ് തുവ്വൂർ, വഹീദ് വാഴക്കാട്, സാദിക്ക് വടപുറം, ഷറഫു ചിറ്റാൻ, അൻസാർ വാഴക്കാട്, ബൈജു, ഷൗക്കത്ത്, ബാബു ഇമ്മി, സുനിൽ പൂക്കോട്ടുംപാടം, ഫൈസൽ വഴിക്കടവ് തുടങ്ങിയവർ സന്നിഹിതരായി.

