ഒ.ഐ.സി.സി ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12ന്
text_fieldsറിയാദ് ഒ.ഐ.സി.സി ജനകീയ രക്തദാന ക്യാമ്പ് ഓൺലൈൻ രജിസ്ട്രേഷൻ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12 ശുമൈസി ആശുപത്രിയിൽ വെച്ച് നടക്കും. ക്യാമ്പിെൻറ മുന്നോടിയായുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾക്ക് സബർമതി ഓഫീസിൽ തുടക്കമായി.
ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡൻറ് നവാസ് വെള്ളിമാട്കുന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്യാമ്പ് ചെയർമാൻ ശിഹാബ് കൊട്ടുകാട്, ജനറൽ കൺവീനർ മാത്യു ജോസഫ്, കോഓഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി എന്നിവർ ക്യാമ്പിെൻറ ലക്ഷ്യങ്ങളും പ്രവർത്തന പദ്ധതികളും വിശദീകരിച്ചു. റിയാദിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി വിവിധ സബ് കമ്മിറ്റികൾ രൂപവത്കരിച്ച് പ്രവർത്തിക്കുന്നു. രക്തദാതാക്കളുടെ രജിസ്ട്രേഷൻ, മെഡിക്കൽ പരിശോധനയും ക്രമീകരണങ്ങളും, ഭക്ഷണ സൗകര്യങ്ങൾ, ഗതാഗത സംവിധാനം എന്നിവ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനായി 101 അംഗ സ്വാഗതസംഘത്തിനും രൂപം നൽകിയിട്ടുണ്ട്.
രക്തദാന ക്യാമ്പിൽ 1500ലധികം ആളുകളുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. സബർമതി ഓഫിസിൽ നടന്ന യോഗത്തിൽ ക്യാമ്പ് കോഓഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ജനറൽ കൺവീനർ മാത്യു ജോസഫ് നന്ദിയും പറഞ്ഞു. അബ്ദുല്ല വല്ലാഞ്ചിറ, രഘുനാഥ് പറശ്ശിനിക്കടവ്, സക്കിർ ദാനത്, അമീർ പട്ടണം, നിഷാദ് ആലങ്കോട്, ഷുക്കൂർ ആലുവ, സൈഫ് കായംകുളം, ബഷീർ കോട്ടയ്ക്കൽ, ഷാജി മഠത്തിൽ, അലക്സ് കൊട്ടാരക്കര, ഹരീന്ദ്രൻ കണ്ണൂർ, ജോസഫ് കോട്ടയം, നാസർ മാവൂർ, വൈശാഖ് കോഴിക്കോട്, ഡൊമിനിക് സാവിയോ, സൈനുദ്ദീൻ പാലക്കാട്, ഷംസീർ പാലക്കാട്, നിസാർ പള്ളിക്കശേരി, അഷ്റഫ് കായംകുളം, സിജോയ് എറണാകുളം, നാസർ കല്ലറ, സൈനുദ്ദീൻ മലപ്പുറം, ഉമർ അലി മലപ്പുറം, ഷറഫു ചിറ്റൻ, അനീസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

