രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ അറസ്റ്റ്: ഒ.ഐ.സി.സി പ്രതിഷേധിച്ചു
text_fieldsദമ്മാം: നീറ്റ് ഉൾപ്പെടെയുള്ള വിവിധ പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാെൻറ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച പൊലീസ് നടപടിയിൽ അപലപിച്ച് ഒ.ഐ.സി.സി സൗദി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി.
വിദ്യാർത്ഥികളുടെ ന്യായമായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ്സ് നേതാക്കളും നടത്തിയ പ്രതിഷേധ സമരത്തെ പൊലീസിനെയും കേന്ദ്രസേനയെയും ഉപയോഗിച്ച് ഭയപ്പെടുത്തി അടിച്ചമർത്താനുള്ള കേന്ദ്രസർക്കാരിെൻറ നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.
രാജ്യത്തിെൻറ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, പ്രിയങ്കാ ഗാന്ധി എം.പി, സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്, ഷാഫി പറമ്പിൽ, ആേൻറാ ആൻറണി, ഹൈബി ഈഡൻ തുടങ്ങിയ കേരളത്തിൽനിന്നുള്ള നേതാക്കളെ ജനപ്രതിനിധികളെന്ന പരിഗണന പോലും നൽകാതെ നിലത്തിട്ട് വലിച്ചിഴച്ച് പരിക്കേൽപ്പിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്ത പൊലീസ് നടപടിയിൽ ഒ.ഐ.സി.സി സൗദി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാനും അവർക്കെതിരെ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കാനും സർക്കാർ തയ്യാറാകണം. ചോദ്യപേപ്പർ ചോർച്ചക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്കുവേണ്ടി സമരമുഖത്തിറങ്ങിയ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് നേതൃത്വത്തിെൻറയും സമയോചിതമായ തീരുമാനത്തെ കമ്മിറ്റി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

