ഒ.ഐ.സി.സി പ്രതിഷേധ സംഗമം
text_fieldsഒ.ഐ.സി.സി ജിദ്ദ തൃശൂർ ജില്ല കമ്മറ്റി ‘സുജിത്തിനൊപ്പം’ എന്നപേരിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ നിന്ന്
ജിദ്ദ: കുന്നംകുളം നിയമസഭ മണ്ഡലത്തിൽപെട്ട ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വി.എസ്. സുജിത്തിനെ തല്ലിച്ചതച്ച പൊലീസിന്റെ കിരാത നടപടിയിലും തൃശൂരിലെ പീച്ചി ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന പൊലീസ് തേർവാഴ്ചകൾക്കെതിരെയും കേരളത്തിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധ സമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒ.ഐ.സി.സി ജിദ്ദ തൃശൂർ ജില്ല കമ്മിറ്റി ‘ജിത്തിനൊപ്പം’ എന്നപേരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഒ.ഐ.സി.സി റീജനൽ കമ്മിറ്റി പ്രസിഡന്റ് ഹക്കിം പാറക്കൽ ഉദ്ഘാടനം ചെയ്തു. ജിദ്ദ തൃശൂർ ജില്ല ആക്ടിങ് പ്രസിഡന്റ് നാസർ സൈൻ അധ്യക്ഷത വഹിച്ചു. വിവിധ നാഷനൽ, ഗ്ലോബൽ കമ്മിറ്റി അംഗങ്ങൾ, ജില്ല, റീജനൽ ഭാരവാഹികൾ എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി.
റീജനൽ കമ്മിറ്റി ട്രഷറർ ഷരീഫ് അറക്കൽ, ജനറൽ സെക്രട്ടറിമാരായ അസ്ഹാബ് വർക്കല, മുജീബ് തൃത്താല, യൂനുസ് കാട്ടൂർ, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ കവുമ്പായി, ഹെല്പ് ഡെസ്ക് കൺവീനർ അലി തേക്കുതോട് , മക്ക കമ്മിറ്റി സെക്രട്ടറി സലിം കണ്ണനാംകുഴി, ജില്ല കമ്മിറ്റി വൈ. പ്രസിഡന്റുമാരായ കല്ലുവളപ്പിൽ അബ്ദുൽകാദർ , സിബി പെരിഞ്ഞനം തുടങ്ങിയവർ സംസാരിച്ചു. അതിഥികളായി എത്തിയ പ്രവാസി കോണ്ഗ്രസ് കോഴിക്കോട് ജില്ല കമ്മിറ്റി അംഗം അസീസ് ബാലുശ്ശേരി, മലപ്പുറം പോരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് പോരൂർ തുടങ്ങിയവരും പ്രതിഷേധ സംഗമത്തിൽ സംസാരിച്ചു. സെക്രട്ടറി വേണു അന്തിക്കാട് സ്വാഗതവും ജില്ല ട്രഷറർ ഷാന്റോ കീട്ടിക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

