രാഹുൽ മാങ്കൂട്ടത്തിലിനെ അതിക്രമിച്ച് കയറി അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ ഒ.ഐ.സി.സി പ്രതിഷേധം
text_fieldsഒ.ഐ.സി.സി ജിദ്ദ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം സക്കീർ ഹുസൈൻ എടവണ്ണ ഉദ്ഘാടനം ചെയുന്നു
ജിദ്ദ: സർക്കാരിന്റെ ഒത്താശയോടെ കേരള പൊലീസും ഡി.വൈ.എഫ്.ഐയും തെരുവുകളിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരുടെ മേൽ അഴിച്ചു വിട്ട അക്രമങ്ങളിൽ പ്രതിഷേധിച്ചു നടത്തിയ യൂത്ത് കോൺഗ്രസ്സ് മാർച്ചിനു നേതൃത്വം കൊടുത്തതിന്റെ പേരിൽ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അതിക്രമിച്ച് കയറി അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ ജിദ്ദ ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. വെസ്റ്റേൻ റീജ്യൻ ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ എടവണ്ണ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അയൂബ് ഖാൻ പന്തളം അധ്യക്ഷത വഹിച്ചു. അനിൽകുമാർ പത്തനംതിട്ട, അലി തേക്കുതോട് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. മുജീബ് മുത്തേടത്തു, മനോജ് മാത്യു അടൂർ, വർഗീസ് ഡാനിയൽ, അഷ്റഫ്, നാസർ കോഴിത്തൊടി, സഹീർ മാഞ്ഞാലി, രാധാകൃഷ്ണൻ കാവുംബായി, അസ്ഹബ് വർക്കല, ബിനു ദിവാകരൻ, ഇസ്മാഈൽ കൂരിപ്പൊഴയിൽ, ഷിബു മലപ്പുറം, അബ്ദുൽ ഖാദർ, പ്രിൻസാദ്, എബി ചെറിയാൻ മാത്തൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സുജു തേവരുപറമ്പിൽ സ്വാഗതവും ട്രഷറർ ഷറഫ് പത്തനംതിട്ട നന്ദിയും പറഞ്ഞു.

