Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ.ഐ.സി.സി ‘എജ്യൂക്കേഷനൽ എക്സലൻസ് അവാർഡ് 2026’ വിതരണം ചെയ്തു

text_fields
bookmark_border
ഒ.ഐ.സി.സി ‘എജ്യൂക്കേഷനൽ എക്സലൻസ് അവാർഡ് 2026’ വിതരണം ചെയ്തു
cancel

ജുബൈൽ: ഒ.ഐ.സി.സി ജുബൈൽ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘എജ്യൂക്കേഷനൽ എക്സലൻസ് അവാർഡ് 2026’ സിറ്റി ഫ്ലവർ ഇവൻറ് ഹാളിൽ വിപുലമായി സംഘടിപ്പിച്ചു. ജുബൈലിലെ വിവിധ സ്കൂളുകളിൽ നിന്ന് 10, 12 ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും മാതാപിതാക്കളെയും ചടങ്ങിൽ ആദരിച്ചു. പ്രസിഡൻറ് നജീബ് നസീർ അധ്യക്ഷത വഹിച്ചു. ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡൻറ് ഇ.കെ. സലീം ഉദ്ഘാടനം ചെയ്തു.

സൗദി പ്രീമിയം റെസിഡൻസി സ്വന്തമാക്കിയ ഒ.ഐ.സി.സി അംഗവും ഗ്ലോബൽ സോഴ്സസ് ജുബൈൽ ഓപറേഷൻ ഡയറക്ടറുമായ കെ.വി. ആഷിക്കിനെ പൊന്നാട അണിയിച്ച് ആദരിച്ചു. മഹേഷ്, അനില ദീപു, ഗൗരി നന്ദ, മുബാറക്, ബെൻസൺ എന്നിവർ അവതരിപ്പിച്ച് വിവിധ കലാപരിപാടികൾ അരങ്ങേറി. സലാം ആലപ്പുഴ, റിയാസ് ബഷീർ, ഡോ.ഫവാസ്, സുബൈർ, അബ്ദുൽ റഊഫ്, കരീം കാസിമി, സഫയർ മുഹമ്മദ്, ജയൻ തച്ചമ്പാറ, സാറാബായി സൈഫുദ്ധീൻ, സൈഫുദ്ധീൻ പൊറ്റശ്ശേരി, ഷംസുദ്ധീൻ, നൗഷാദ് പി.കെ, നൗഷാദ് തിരുവനന്തപുരം എന്നിവർ ആശംസകൾ നേർന്നു.

ശിഹാബ് കായംകുളം, ലിബി ജെയിംസ്, നസീർ തുണ്ടിൽ, വിൽസൺ തടത്തിൽ, അൻഷാദ്, എൻ.പി. റിയാസ്, അരുൺ കല്ലറ, കെ.വി. ആഷിഖ്, അജ്മൽ താഹ, സതീഷ് കുമാർ, കെ.പി. ഷമീം, വൈശാഖ് രാജ്‌മോഹൻ, അനിൽ കുമാർ, റിനു മാത്യു, ഷാജിദ് കാക്കൂർ, നജീബ് വക്കം, നിതിൻ, ജെയിംസ്, റഷീദ് ശൂരനാട്, മനോജ്, പ്രേംജിത്ത്, നജ്മുന്നിസ, പ്രിയ അരുൺ, സമീന അൻഷാദ്, ഷലൂജ ശിഹാബ്, നാജിയ ഷമീം, ഷീജ സതീഷ്, ദിവ്യ മനോജ് എന്നിവർ അവാർഡ് വിതരണ ചടങ്ങുകൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി വിൽസൺ പാനായിക്കുളം സ്വാഗതവും അരുൺ കല്ലറ നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - OICC presents ‘Educational Excellence Award 2026’
Next Story