ഭീകരവാദ വിരുദ്ധ പ്രതിജ്ഞയെടുത്ത് ദമ്മാം ഒ.ഐ.സി.സി
text_fieldsപഹല്‍ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി ഭാരവാഹി യോഗം ഭീകരവാദ വിരുദ്ധ പ്രതിജ്ഞയെടുക്കുന്നു
ദമ്മാം: പഹല്‍ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി ഭാരവാഹി യോഗം ഭീകരവാദ വിരുദ്ധ പ്രതിജ്ഞയെടുത്തു. കെ.പി.സി.സിയുടെ ആഹ്വാന പ്രകാരമാണ് മെഴുകുതിരി തെളിച്ച് ഭീകരവാദ വിരുദ്ധ പ്രതിജ്ഞയെടുത്തത്. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയ പ്രസ്ഥാനമാണ് കോൺഗ്രസ്. ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ ഏത് ജാതി-മത-സംഘടനകളില്‍ പെട്ടവരാണെങ്കിലും അവര്‍ രാജ്യത്തിെൻറ ശത്രുക്കളാണ്. രാജ്യത്തിെൻറ ഐക്യവും ബഹുസ്വരതയും ജനാധിപത്യ മതേതര മൂല്യങ്ങളും സംരക്ഷിക്കേണ്ടത് ഏതൊരു പൗരെൻറയും ഉത്തരവാദിത്തമാണ്. ഒറ്റക്കെട്ടായി നിന്ന് ഭീകരവാദത്തെ വേരോടെ പിഴുതെറിയണമെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾക്ക് ഒ.ഐ.സി.സി കിഴക്കൻ പ്രവിശ്യകമ്മിറ്റി ഭാർവാഹിയോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പ്രവിശ്യ കമ്മിറ്റി പ്രസിഡൻറ് ഇ.കെ. സലിം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് നൗഷാദ് തഴവ ഭീകരവാദ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, ട്രഷറര്‍ പ്രമോദ് പൂപ്പാല, വൈസ് പ്രസിഡൻറുമാരായ ഷംസ് കൊല്ലം, വിൽസൻ തടത്തിൽ, അബ്ദുൽ കരീം, ഷിജില ഹമീദ്, ഡോ. സിന്ധു ബിനു, ജനറൽ സെക്രട്ടറിമാരായ സക്കീർ പറമ്പിൽ, ജേക്കബ് പാറയ്ക്കൻ, അൻവർ വണ്ടൂർ, പാർവതി സന്തോഷ്, സി.ടി. ശശി, സെക്രട്ടറിമാരായ ആസിഫ് താനൂർ, നിഷാദ് കുഞ്ചു തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

