ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി അംഗത്വ കാർഡുകളുടെ വിതരണം
text_fieldsഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി അംഗത്വ കാർഡുകളുടെ വിതരണോദ്ഘാടനം സക്കീർ ഹുസൈൻ എടവണ്ണ നിർവഹിക്കുന്നു
ജിദ്ദ: ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ അംഗത്വ കാർഡുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. ആദ്യ കാർഡ് ജിദ്ദ ഒ.ഐ.സി.സി റീജ്യൻ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സക്കീർ ഹുസൈൻ എടവണ്ണ, ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന സജി ജോർജ്ജ് കുരുങ്ങാട്ട്, ബിജി സജി, യൂത്ത് വിങ് ദേശീയ അംഗം ജിജ സുജു തേവരുപറമ്പിൽ എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി ഹെൽപ്പ് ഡെസ്കിൽ നടന്ന ചടങ്ങിന് പ്രസിഡന്റ് അനിൽ കുമാർ പത്തനംതിട്ട നേതൃത്വം നൽകി. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട്, വെസ്റ്റൺ റീജ്യനൽ കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദ് അടൂർ, നാസിമുദ്ദീൻ മണനാക്ക്, മുജീബ് മുത്തേടത്ത്, ബഷീർ അലി പരുത്തിക്കുന്നൻ, സിദ്ദീഖ് ചോക്കാട്, നാസർ കോഴിക്കോട്, സൈമൺ പത്തനംതിട്ട, സുജു തേവരുപറമ്പിൽ, അബ്ദുൽ ഗഫൂർ, ഉസ്മാൻ കുണ്ടുകടവ്, ലിജു ഏനാത്ത്, ബിനു ദിവാകരൻ, സുബ്ഹാൻ കോഴിക്കോട്, അഷറഫ് കൊല്ലം എന്നിവർ പങ്കെടുത്തു.

