ലേബർ ക്യാമ്പുകളിൽ ഇഫ്താർ ഒരുക്കി ഒ.ഐ.സി.സി പത്തനംതിട്ട കമ്മിറ്റി
text_fieldsലേബർ ക്യാമ്പുകളിൽ ഒ.ഐ.സി.സി പത്തനംതിട്ട കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം
ജിദ്ദ: വെസ്റ്റേൺ റീജ്യൻ ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ജിദ്ദയിലെ സീസൺ റസ്റ്റാറന്റിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന 20ലധികം തൊഴിലാളികൾക്കാണ് വിരുന്നൊരുക്കിയത്. മതസൗഹാർദത്തിനും മാനുഷിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന ഇത്തരം കൂട്ടായ്മകൾ സമൂഹത്തിൽ ഐക്യവും സമാധാനവും വളർത്താൻ പ്രചോദനമാകുമെന്ന് ഒ.ഐ.സി.സി നേതാക്കൾ പറഞ്ഞു. ജില്ല കമ്മിറ്റി പ്രസിഡൻറ് അയൂബ് ഖാൻ പന്തളം അധ്യക്ഷത വഹിച്ചു.
മനോജ് മാത്യു അടൂർ റമദാൻ സന്ദേശം നൽകി. അഷ്റഫ് അഞ്ചാലൻ, യാസിർ നായിഫ്, അലി തേക്കുതോട്, ഷരീഫ് അറക്കൽ, വർഗീസ് ഡാനിയൽ, മാത്യു തോമസ്, വിലാസ് അടൂർ, എ.ബി.കെ. ചെറിയാൻ മാത്തൂർ, സൈമൺ വർഗീസ്, ജോസഫ് നേടിയ വിള, നവാസ് ചിറ്റാർ, ഷിജോയ് പി. ജോസഫ്, ബിനു ദിവാകരൻ, അസീസ് ലാക്കൽ, ഹർഷാദ് ഏലൂർ, ഹരികുമാർ ആലപ്പുഴ, അഷറഫ് കിഴക്കതിൽ തൃശൂർ, ഇസ്മാഈൽ കൂയിപ്പോയി മലപ്പുറം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സുജൂ തേവരുപറമ്പിൽ സ്വാഗതവും ഷറഫ് പത്തനംതിട്ട നന്ദിയും പറഞ്ഞു. അനിൽ കുമാർ പത്തനംതിട്ട പരിപാടികൾക്ക് നേതൃത്വം നൽകി.

