ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു
text_fieldsറിയാദ്: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബി.ജെ.പി ജില്ല പ്രസിഡന്റ് നടത്തിയ കൊലവിളി പ്രസംഗത്തിനെതിരെ റിയാദ് ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.
ബി.ജെ.പി ഭരിക്കുന്ന നഗരസഭയിൽ ഭിന്നശേഷിക്കാർക്കായി നിർമിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർ.എസ്.എസ് സ്ഥാപകൻ ഡോ. കെ.ബി. ഹെഡ്ഗേവാറിന്റെ പേരിട്ടതിനെച്ചൊല്ലി മുനിസിപ്പൽ സ്റ്റേഡയത്തിന് സമീപം നടന്ന തറക്കല്ലിടൽ ചടങ്ങിലേക്ക് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തുകയും സമരക്കാരെ തടഞ്ഞ പൊലീസ് ജില്ല പ്രസിഡന്റ് കെ.എസ്. ജയഘോഷിനെ കസ്റ്റഡിയിലെടുക്കയും ചെയ്തിരുന്നു.
ജയഘോഷ് പ്രതിഷേധക്കാരെ സമാധാനിപ്പിക്കാൻ എത്തിയതാണെന്നും വിട്ടയക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ആവശ്യപ്പെട്ടെങ്കിലും ഈ നിർദേശം പൊലീസ് തള്ളിക്കളയുകയാണുണ്ടായത്. ഇതോടെ എം.എൽ.എയുടെ നേതൃത്വത്തിൽ പൊലീസ് ജീപ്പ് തടയുകയും ചർച്ചകൾക്കൊടുവിൽ, സ്റ്റേഷനിൽ ഹാജരാക്കാമെന്ന വ്യവസ്ഥയിൽ ജയഘോഷിനെ പൊലീസ് ജീപ്പിൽ നിന്നും വിടുകയും ചെയ്തു.
അകാരണമായി പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പ്രവർത്തകരെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്ത എം.എൽ.എക്കെതിരെ കൊലവിളി നടത്തിയ ബി.ജെ.പി നേതാവിനെതിരെ ശക്തമായ കേസ് എടുക്കണമെന്നും ഭിന്നശേഷിക്കാർക്കായി നിർമിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് സ്വാതന്ത്ര സമരത്തെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ള ആർ.എസ്.എസ് നേതാക്കളുടെ പേര് നൽകരുതെന്നും നേതാക്കൾ പ്രസ്താവനയിൽ ആവശ്യപെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

