ഒ.ഐ.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് വിജയാഘോഷം സംഘടിപ്പിച്ചു
text_fieldsറിയാദ് ഒ.ഐ.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് വിജയാഘോഷം
റിയാദ്: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയത്തിെൻറ ആവേശം റിയാദിലെ പ്രവാസി സമൂഹവും ഏറ്റെടുത്തു. ഒ.ഐ.സി.സി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ കമ്മിറ്റി ഓഫീസായ ‘സബർമതി’യിൽ വിപുലമായ വിജയാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്.
തെരഞ്ഞെടുപ്പ് ഫലം തത്സമയം വീക്ഷിക്കുന്നതിനായി പുലർച്ചെ നാല് മുതൽ തന്നെ ഓഫിസിൽ വലിയ സ്ക്രീൻ ഒരുക്കിയിരുന്നു. രാവിലെ മുതൽ ഒത്തുകൂടിയ നൂറുകണക്കിന് പ്രവർത്തകർക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഭാതഭക്ഷണവും ഒരുക്കി. ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിന് ശേഷം ഫലം പുറത്തുവന്നപ്പോൾ 102 സീറ്റുകൾ നേടി യു.ഡി.എഫ് അധികാരം ഉറപ്പിച്ചതോടെ പ്രവാസി കേന്ദ്രങ്ങളിൽ ആവേശകരമായ ആഘോഷങ്ങൾ പടർന്നു. നേതാക്കളും പ്രവർത്തകരും മധുരം വിതരണം ചെയ്തും കേക്ക് മുറിച്ചും വിജയം പങ്കിട്ടു.
കേരളത്തിൽ ഉണ്ടായത് ഏകാധിപത്യ പ്രവണതകൾക്കും ജനവിരുദ്ധ നയങ്ങൾക്കും ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയ്ക്കുമെതിരായ ജനവിധിയാണെന്ന് ചടങ്ങിൽ സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലിം കളക്കര, പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡൻറ് ഷിഹാബ് കരിമ്പാറ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ ബഹ്‌സാൻ, വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാടുകുന്ന്, ഹക്കീം പട്ടാമ്പി എന്നിവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി മൊയ്‌ദീൻ മണ്ണാർക്കാട്, ഷഹീർ കൊട്ടേക്കാട്ടിൽ, സൈനുദ്ദീൻ വല്ലപ്പുഴ, അൻസാർ തൃത്താല, ഷംസീർ പാലക്കാട്, ജംഷാദ്, അൻവർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

