ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഓണാഘോഷം
text_fieldsഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഓണാഘോഷം ഇ.കെ. സലീം ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഹോട്ടൽ റോസ് ഗാർഡനിൽ ഒരുമയുടെ പൊന്നോണം സംഘടിപ്പിച്ചു. ഓണസദ്യക്കുശേഷം ദമ്മാമിലെ കലാപ്രതിഭകൾ അവതരിപ്പിച്ച തിരുവാതിര കളി, ഗാന വിരുന്നും അരങ്ങേറി. രമേശ് പാലക്കാട്, അരവിന്ദാക്ഷൻ, നാരായണൻകുട്ടി, ഹരിദാസൻ, പ്രമോദ്, സുരേഷ്, മുജീബ്, സവാദ്, ശ്യാം പ്രകാശ്, ശാഹിദ്, ഷമീർ, ഹക്കീം, ഷമീർ പനങ്ങാടൻ, സന്തോഷ്, രാധിക തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സാംസ്ക്കാരികസമ്മേളനത്തിൽ പ്രസിഡന്റ് ശ്യാം പ്രകാശ് അധ്യക്ഷത വഹിച്ചു. ദമ്മാം റീജനൽ പ്രസിഡന്റ് ഇ.കെ. സലീം ഉദ്ഘാടനം ചെയ്ത് സൗദി നാഷനൽ പ്രസിഡന്റ് ബിജു കല്ലുമല മുഖ്യപ്രഭാഷണം നടത്തി.
ഗ്ലോബൽ മുൻവൈസ് പ്രസിഡന്റ് സി. അബ്ദുൽ ഹമീദ്, റീജനൽ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, റീജനൽ വൈസ് പ്രസിഡൻറ് ഷിജില ഹമീദ്, രമേശ് പാലക്കാട്, റീജനൽ കമ്മിറ്റി ട്രഷറർ പ്രമോദ് പൂപ്പാല, റീജനൽ ജനറൽ സെക്രട്ടറി സി.ടി. ശശി, റീജനൽ കമ്മിറ്റി സെക്രട്ടറി അരവിന്ദാക്ഷൻ, റീജനൽ വൈസ് പ്രസിഡന്റ് രാധിക, ജില്ലാ ജനറൽ സെക്രട്ടറി ശാഹിദ്, സന്തോഷ് തുടങ്ങിയവർ ആശംസാപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഹക്കീം സ്വാഗതവും ട്രഷറർ ഷമീർ പനങ്ങാടൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

