റിയാദിൽ ഒ.ഐ.സി.സി ജനകീയ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsറിയാദിൽ ഒ.ഐ.സി.സി സംഘടിപ്പിച്ച ജനകീയ രക്തദാന ക്യാമ്പ് ഇന്ത്യൻ എംബസി പൊളിറ്റിക്കൽ ആൻഡ് പ്രസ് ഇൻഫർമേഷൻ കൗൺസിലർ ഷാരിഖ് ബദർ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിെൻറ സഹകരണത്തോടെ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ജനകീയ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് സെൻട്രൽ ബ്ലഡ് ബാങ്കിെൻറ പങ്കാളിത്തത്തോടെ ശുമൈസി ആശുപത്രിയിൽ രാവിലെ എട്ട് മുതൽ വൈകിട്ട് ഏഴ് വരെ നടന്ന ക്യാമ്പിൽ ആയിരത്തിലേറെ പേർ പങ്കെടുത്തു.
റിയാദ് ഇന്ത്യൻ എംബസി പൊളിറ്റിക്കൽ ആൻഡ് പ്രസ് ഇൻഫർമേഷൻ കൗൺസിലർ ഷാരിഖ് ബദർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ചെയർമാൻ ഷിഹാബ് കൊട്ടുകാട് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മാത്യു ജോസഫ് ആമുഖ പ്രഭാഷണം നടത്തി. ആരോഗ്യ മേഖലയിൽ രക്തത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് സെൻട്രൽ ബ്ലഡ് ബാങ്ക് ഡയറക്ടർ ബദർ അൽ അലിയും സംസാരിച്ചു. ഒ.ഐ.സി.സിയുടെ ഈ വലിയ സംരംഭത്തെ റീജിയണൽ ലബോറട്ടറി ചീഫ് ബ്ലഡ് ബാങ്ക് സ്പെഷ്യലിസ്റ്റ് ഖാലിദ് ഇബ്രാഹിം സിബായി അഭിനന്ദിച്ചു.
ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം കളക്കര, ഡോ. മുഹമ്മദ് ഇദ്രിസ് (അൽ ശിഫ മെഡിക്കൽ സർവീസ്), ഒ.ഐ.സി.സി വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാട് കുന്ന്, അബ്ദുല്ല വല്ലാഞ്ചിറ, മൃദുല വിനീഷ് (വനിതാ വേദി), വേണുഗോപാൽ (കോക്ക-കോള മാനേജർ), ഷരീഫ് സബൂർജി എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറർ സന്തോഷ് വിളയിൽ നന്ദിയും പറഞ്ഞു. ലിയ ഷജീർ ആയിരുന്നു അവതാരക.
വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. ഒ.ഐ.സി.സി ഭാരവാഹികളായ സുരേഷ് ശങ്കർ, രഘുനാഥ് പറശ്ശിനിക്കടവ്, മജീദ് ചിങ്ങോലി, നൗഫൽ പാലക്കാടൻ, റഷീദ് കൊളത്തറ, റഹ്മാൻ മുനമ്പത്ത്, നിഷാദ് ആലംകോട്, സജീർ പൂന്തുറ, സൈഫ് കായംകുളം, അമീർ പട്ടണത്ത്, സക്കീർ ദാനത്ത്, ഷുക്കൂർ ആലുവ, റഫീഖ് വെമ്പായം, അശ്റഫ് മേച്ചേരി, ബഷീർ കോട്ടക്കൽ, അബ്ദുൽ കരീം കൊടുവള്ളി എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.
രക്തദാതാക്കൾക്ക് ഒ.ഐ.സി.സിയുടെയും സൗദി ആരോഗ്യ മന്ത്രാലയത്തിെൻറയും സംയുക്ത സർട്ടിഫിക്കറ്റുകൾ നൽകി. ഷാനവാസ് മുനമ്പത്ത്, മാള മുഹിയിദ്ധീൻ, അഡ്വ. എൽ.കെ. അജിത്, വി.ജെ. നസറുദ്ദീൻ, അഖിനാസ് കരുനാഗപ്പള്ളി, മുഹമ്മദ് ഖാൻ, ബഷീർ കോട്ടയം, നാസർ വലപ്പാട്, അലി ആലുവ, കമലുദ്ദീൻ താമരക്കുളം, ഒമർ ഷരീഫ് കോഴിക്കോട്, സന്തോഷ് ബാബു കണ്ണൂർ, ഷിഹാബ് പാലക്കാട്, ഷാജി മഠത്തിൽ, സിജോ വയനാട്, ബാബുകുട്ടി പത്തനംതിട്ട, നാസർ കല്ലറ, നൗഷാദ് കറ്റാനം, അസ്ക്കർ കണ്ണൂർ, യഹിയ കൊടുങ്ങല്ലൂർ, ഷഫീഖ് കിനാലൂർ, സൈനുദ്ധീൻ വെട്ടത്തൂർ, ഷബീർ വരിക്കാപ്പള്ളി, ഹരീന്ദ്രൻ കണ്ണൂർ, ഭദ്രൻ തിരുവനന്തപുരം, ജോസഫ് കോട്ടയം, സൈനുദ്ധീൻ വല്ലപ്പുഴ എന്നിവർ സർട്ടിഫിക്കറ്റുകൾ കൈമാറി.
അലക്സ് കൊട്ടാരക്കര, ജംഷി തുവ്വൂർ, ജയൻ കൊടുങ്ങല്ലൂർ, നാസർ മാവൂർ, നിസാർ പള്ളിക്കശ്ശേരി, ബിനോയ് മത്തായി, ജംഷി കോഴിക്കോട്, ഷരീഫ് തൈക്കണ്ടി, വൈശാഖ് കോഴിക്കോട്, ഷറഫു ചിറ്റൻ, സാദിഖ് വടപുറം, ഷിബു ഉസ്മാൻ, സിദ്ധീഖ് പന്നിയങ്കര, ഉമറലി അക്ബർ, ഫാത്തിമ ഫിദ, അബ്ദുൽ കരീം, ജോജി ബിനോയ്, സുനി ബഷീർ, മോലിഷാ സജി, അൻസാർ വർക്കല, ഷംസീർ പാലക്കാട്, മുജീബ് കൂടരഞ്ഞി, ഹാഷിം കണ്ണാടിപറമ്പ്, സോണി പാറക്കൽ, അൻസാർ വടശ്ശേരിക്കോണം, മുത്തു പാണ്ടിക്കാട്, സമദ് വയനാട്, മജു സിവിൽ സ്റ്റേഷൻ, ഷാനവാസ് ഇടുക്കി, ഷിജു, ഡൊമിനിക്, സുജിത്ത് കണ്ണൂർ, ഹാഷിം പാപ്പിനശ്ശേരി, ശരത് സ്വാമിനാഥൻ, റഫീഖ് പട്ടാമ്പി, സിജോ എറണാകുളം, റഫീഖ് കൊടിഞ്ഞി, ഷഫീഖ് കണ്ണൂർ, അശ്റഫ് ആലപ്പുഴ, രാജേഷ് ഉണ്ണിയാൽ, സഹീർ പാലക്കാട്, കലാം പെരുമ്പാവൂർ, അജീഷ് ചെറുവട്ടൂർ, ജിബിൻ സമദ്, ജോണി ചാലക്കുടി, ഷാജഹാൻ ഇടുക്കി, സഞ്ജു തൃശൂർ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.
രക്തദാതാക്കൾക്കായി വാഹന സൗകര്യവും ഭക്ഷണവും ഒരുക്കിയിരുന്നു. അൽമറായി കമ്പനി ജ്യൂസും കേക്കും വിതരണം ചെയ്തു. അൽത്താഫ് കാലിക്കറ്റിെൻറ നേതൃത്വത്തിൽ നടന്ന കലാപരിപാടികൾ ക്യാമ്പിന് ആവേശം പകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

