ഒ.ഐ.സി.സി പി.എം നജീബ് അനുസ്മരണം സംഘടിപ്പിച്ചു
text_fieldsഒ.ഐ.സി.സി സൗദി ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി സംഘടിപ്പിച്ച പി.എം. നജീബ് അനുസ്മരണ പരിപാടി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: സൗദി അറേബ്യയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖനും ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റുമായിരുന്ന പി.എം. നജീബിന്റെ നാലാം വാർഷിക ഓർമദിനം ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ‘അജയ്യനായി, അനശ്വരതയിൽ’ എന്ന ശീർഷകത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഇ.കെ. സലിം അധ്യക്ഷതവഹിച്ചു. ദമ്മാം ബദ്ർ അൽ റാബി ഓഡിറ്റോറിയത്തിൽ നടന്ന ഓർമദിന സമ്മേളനം നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി കിഴക്കൻ പ്രവിശ്യ കമ്മിറ്റിയുടെയും സൗദി നാഷനൽ കമ്മിറ്റിയുടെയും ആദ്യ പ്രസിഡന്റായിരുന്നു പി.എം. നജീബെന്നും നിരവധി സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് അദ്ദേഹം ചുക്കാൻ പിടിച്ചെന്നും ബിജു കല്ലുമല പറഞ്ഞു. ഏതൊരാളെയും ഒരിക്കൽ കണ്ടു പരിചയപ്പെട്ടാൽ അദ്ദേഹത്തിന്റെ ഓർമയിൽ ആ മുഖം എന്നും തങ്ങിനിൽക്കുമായിരുന്നു. പരിചയപ്പെടുന്നവരുടെ മനസ് കവരുന്ന ഇടപെടലുകൾ ആയിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ആരംഭിച്ച പി.എം. നജീബ് മെമ്മോറിയൽ എജുക്കേഷനൽ എക്സലൻസ് അവാർഡ് പദ്ധതി വരും വർഷങ്ങളിൽ തുടരുമെന്ന് ഇ.കെ. സലിം പറഞ്ഞു. ഗ്ലോബൽ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് സി. അബ്ദുൽ ഹമീദ് മുഖ്യ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ഗ്ലോബൽ പ്രതിനിധികളായ സിറാജ് പുറക്കാട്, ഹനീഫ് റാവുത്തർ, ജോൺ കോശി, ഈസ്റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡന്റുമാരായ നൗഷാദ് തഴവ, ഷിജില ഹമീദ്, ഷംസ് കൊല്ലം, ജനറൽ സെക്രട്ടറിമാരായ അൻവർ വണ്ടൂർ, പാർവതി സന്തോഷ്, ഓഡിറ്റർ ബിനു പി. ബേബി,കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്ലം ഫറോഖ് തുടങ്ങിയവർ അനുസ്മണ പ്രഭാഷണം നടത്തി. സംഘടന ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.
ഭാരവാഹികളായ ആസിഫ് താനൂർ, രാധിക ശ്യാംപ്രകാശ്, കെ.പി. മനോജ്, ലാൽ അമീൻ, ഗഫൂർ വണ്ടൂർ, ഹമീദ് കണിച്ചാട്ടിൽ, അൻവർ സാദിഖ്, ബിനു പുരുഷോത്തമൻ, മുസ്തഫ നണിയൂർ നമ്പറം, ശ്യാം പ്രകാശ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നേതാക്കളായ ഹമീദ് മരക്കാശ്ശേരി, ജലീൽ പള്ളാതുരുത്തി, ജോജി ജോസഫ്, സാബു ഇബ്രാഹിം, മുരളീധരൻ, സലിം കോഴിക്കോട്, സക്കീർ ഹുസൈൻ, സലീന ജലീൽ, സുരേന്ദ്രൻ പയ്യന്നൂർ, മധുസൂദനൻ, സാജൻ പത്തനംതിട്ട, സന്തോഷ് മുട്ടം തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

