ഒ.ഐ.സി.സി ആര്യാടൻ മുഹമ്മദ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
text_fieldsഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച
ആര്യാടൻ മുഹമ്മദ് അനുസ്മരണ പരിപാടിയിൽ നിന്ന്
ജിദ്ദ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഏറനാടൻ മണ്ണിൽ നിന്നും ഏറെ വെല്ലുവിളികൾ അതിജീവിച്ച് നാന്ദി കുറിച്ച ആര്യാടൻ മുഹമ്മദിന്റെ ഏഴു പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതം കേരള രാഷ്ട്രീയ മണ്ഡലത്തിൽ ശ്രദ്ധേയമായ ഒരദ്ധ്യായമായി രേഖപ്പെടുത്തുമെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി സൗദി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി അഷറഫ് അഞ്ചാലൻ യോഗം ഉദ്ഘാടനം ചെയ്തു. സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് ആര്യാടൻ മുഹമ്മദിന്റെ പ്രത്യേകതയായിരുന്നുവെന്നും മതേതരത്വം ജീവിത സപര്യയായി കണ്ട നേതാവിന്റെ വിയോഗം മതേതര കേരളത്തിന് തീരാ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് ഇസ്മയിൽ കൂരിപ്പൊയിൽ അധ്യക്ഷത വഹിച്ചു. ഒ ഐ സി സി ജിദ്ദ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് നാസർ കോഴിത്തൊടി, അബ്ദുൽ ഖാദർ എറണാകുളം, ജലീഷ് കാളികാവ്, ഗഫൂർ വണ്ടൂർ, മുസ്തഫ ചേളാരി, എം.ടി അബ്ദുൽ ഗഫൂർ, ഉസ്മാൻ കുണ്ടുകാവിൽ, സി.പി മുജീബ് കാളികാവ്, സൽമാൻ ചോക്കാട് എന്നിവർ സംസാരിച്ചു. കമ്മിറ്റി സെക്രട്ടറി യു.എം ഹുസൈൻ മലപ്പുറം സ്വാഗതവും സമീർ പാണ്ടിക്കാട് നന്ദിയും പറഞ്ഞു. നൗഷാദ് ബഡ്ജറ്റ്, അനസ് തുവ്വൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

