ഒ.ഐ.സി.സി രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
text_fieldsജിദ്ദ ഒ.ഐ.സി.സി രാജീവ് ഗാന്ധി അനുസ്മരണത്തിൽ ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ സംസാരിക്കുന്നു
ജിദ്ദ: ഇന്ത്യാരാജ്യം ഇന്നനുഭവിക്കുന്ന ഓരോ സാങ്കേതിക പുരോഗതിയും സാമൂഹിക വളർച്ചയും രാജീവ് ഗാന്ധിയുടെ അഞ്ചുവർഷ കാലയളവിലെ ഭരണമേന്മയുടേതാണെന്നും ഏഴുവർഷം ഭരിച്ച ബി.ജെ.പി സർക്കാറിന് ഒരു പദ്ധതിയെങ്കിലും ഉയർത്തിക്കാണിക്കാനില്ലെന്നും ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി 30ാം ചരമവാർഷിക യോഗം അഭിപ്രായപ്പെട്ടു. ആക്ടിങ് പ്രസിഡൻറ് സാക്കിർ ഹുസൈൻ എടവണ്ണ അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ മുഖ്യ പ്രഭാഷണം നടത്തി. നാസിമുദ്ദീൻ മണനാക്ക്, അലി തേക്കുതോട്, മുജീബ് മൂത്തേടം, അസ്ഹാബ് വർക്കല, ലത്തീഫ് കണ്ണൂർ, സിയാദ് പത്തനംതിട്ട, ഉണ്ണി പാലക്കാട്, അനിൽ ബാബു കോഴിക്കോട്, ഉമ്മർ കോയ, ഉസ്മാൻ കുണ്ടുകാവിൽ, സിദ്ദീഖ് ചോക്കാട്, അൻവർ വാഴക്കാട്, അനിൽ കുമാർ കണ്ണൂർ, നാസർ കോഴിത്തോടി, സഫീർ ചെമ്പകുത്ത്, നൗഷീർ കണ്ണൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് അടൂർ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.

