ഒ.ഐ.സി.സി ഹഫറിൽ സംയുക്ത രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഹഫറൽ അൽ ബാത്വിനിൽ ഒ.ഐ.സി.സി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
ഹഫർ അൽ ബാത്വിൻ: ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഹഫർ അൽ ബാത്വിനിൽ ഒ.ഐ.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹഫറിലെ സെൻട്രൽ ബ്ലഡ് ബാങ്കിെൻറ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പിൽ നിരവധിയാളുകൾ പങ്കെടുത്തു. ഒ.ഐ.സി.സിയും ജനകീയ രക്തദാന സേനയും സംയുക്തമായി കൃത്യമായ ഇടവേളകളിൽ ഹഫറിൽ നടത്തുന്ന രക്തദാന ക്യാമ്പുകൾക്ക് വളരെ മികച്ച പ്രതികരണമാണ് പൊതുസമൂഹത്തിൽനിന്ന് ലഭിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
കേക്ക് മുറിച്ച് മധുരവിതരണത്തോടെ ആരംഭിച്ച രക്തദാന ക്യാമ്പിന് കോഓഡിനേറ്റർമാരായ ഷിനാജ് കരുനാഗപ്പള്ളി, വിബിൻ മറ്റത്ത്, ജോബി ചാലക്കുടി, അശോക് ജേക്കബ്, സൈഫുദ്ദീൻ പള്ളിമുക്ക്, അനൂപ് പ്രഭാകരൻ, സജീർ കളത്തിൽ എന്നിവർ നേതൃത്വം നൽകി.

