സന്ദീപ് വാര്യർക്ക് റിയാദ് വിമാനത്താവളത്തിൽ ഒ.ഐ.സി.സി ഭാരവാഹികൾ സ്വീകരണം നൽകി
text_fieldsറിയാദ്: ഒ.ഐ.സി.സി പാലക്കാട് ജില്ല റിയാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന ‘പാലക്കാടൻ തേര്’ എന്ന പരിപാടിയിൽ സംബന്ധിക്കുന്നതിനായി റിയാദിൽ എത്തിയ സന്ദീപ് വാര്യർക്ക് കിങ് ഖാലിദ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ ഒ.ഐ.സി.സി പാലക്കാട് ജില്ല പ്രസിഡന്റ് ശിഹാബ് കരിമ്പാറയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ, വൈസ് പ്രസിഡന്റ് സലിം കളക്കര, ഒ.ഐ.സി.സി ഭാരവാഹികളായ മൊയ്‌ദു മണ്ണാർക്കാട്, രാജു പാപ്പുള്ളി, ഹകീം പട്ടാമ്പി, പ്രമോദ് പൂപ്പാല, ശ്യാം, സൈനുദ്ധീൻ കൊടക്കാടൻ, പി.വി. അൻസാർ, നിഹാസ്, ശരീഫ്, ഷഫീർ പത്തിരിപ്പാല, നഫാസ്, ഷംസീർ എന്നിവർ സന്നിഹിതരായി.
വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിക്ക് റിയാദ് അപ്പോളോ ഡി പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ‘പാലക്കാടൻ തേര്’ പരിപാടിയിൽ പങ്കെടുത്ത് പ്രവർത്തകരുമായി അദ്ദേഹം സംസാരിക്കും. പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

