ഒ.ഐ.സി.സി നെഹ്‌റു ചരമദിനം ആചരിച്ചു
text_fieldsമലപ്പുറം ഒ.ഐ.സി.സി ജവഹർലാൽ നെഹ്‌റു 61-ാമത് ചരമ ദിനാചരണ പരിപാടിയിൽ ഇ.പി. മുഹമ്മദലി സംസാരിക്കുന്നു
ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി ജവഹർലാൽ നെഹ്‌റുവിന്റെ 61-ാമത് ചരമദിനം ആചരിച്ചു.ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവാണ് രാഷ്ട്രനിർമാണത്തിന്റെ അടിസ്ഥാന ആശയങ്ങൾ അവതരിപ്പിച്ചതും യാഥാർഥ്യമാക്കിയതും.ഇന്ത്യയുടെ വളർച്ചയിൽ ഏറെ സ്വാധീനം ചെലുത്തിയ മതേതരത്വം, സമാധാനം, ദാർശനികത, സാങ്കേതിക പുരോഗതി, സാമൂഹികനീതി എന്നീ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും ഇന്ത്യയിൽ പ്രസക്തമാണ്.
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം കേവലം വർഷങ്ങൾ മാത്രമാണ് ഇന്ത്യ നിലനിൽക്കുകയുള്ളൂ എന്ന് പാശ്ചാത്യ രാജ്യങ്ങൾ മുഴുവൻ പ്രവചിച്ചെങ്കിലും നെഹ്റുവിന്റെ സോഷ്യലിസ്റ്റ് ആശയങ്ങളുടെ അടിത്തറയുടെ ബലത്തിൽ ഇന്ത്യ എന്ന ജനാധിപത്യ മതേതര രാജ്യം അനുസ്യൂതം പ്രയാണം തുടർന്നു. നെഹ്‌റുവിയൻ ലെഗസിയിൽ പടുത്തുയർത്തിയതാണ് ആധുനിക ഇന്ത്യ.എത്ര കാവിയടിച്ച് മറക്കാൻ ശ്രമിച്ചാലും അത് തിളങ്ങിത്തന്നെ നിൽക്കുമെന്നും യോഗം വിലയിരുത്തി.
ഫിറോസ് പോരുർ, ഇസ്മാഈൽ കൂരിപൊയിൽ, ഫൈസൽ മക്കരപ്പറമ്പ, ആസാദ് പോരുർ, ഇ.പി. മുഹമ്മദാലി, കമാൽ കളപ്പാടൻ, സാജു റിയാസ്, അബ്ദുൽ കരീം പനങ്ങാങ്ങര, ഇബ്നു ശരീഫ് മാസ്റ്റർ, വി.പി. ഹുസൈൻ, ഉസ്മാൻ മേലാറ്റൂർ, ഷിബു കാളികാവ്, ശൗക്കത്ത് പുഴക്കാട്ടിരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

