ഒ.ഐ.സി.സി രക്തസാക്ഷിദിനവും ജയന്തി ദിനവും ആചരിച്ചു
text_fieldsഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിര ഗാന്ധി രക്തസാക്ഷിദിന
പരിപാടിയിൽ നിന്ന്
ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിര ഗാന്ധിയുടെ 41ാമത് രക്തസാക്ഷിത്വ വാർഷിക ദിനവും സർദാർ വല്ലഭായി പട്ടേൽ ജയന്തി ദിനവും ആചരിച്ചു. ഒ.ഐ.സി.സി റീജിയനൽ കമ്മിറ്റി സെക്രട്ടറി പ്രിൻസാദ് കോഴിക്കോട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹുസൈൻ ചുള്ളിയോട് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി അനിൽകുമാർ പത്തനംതിട്ട മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി ഇസ്മയിൽ കൂരിപ്പൊയിൽ അനുസ്മരണ സന്ദേശം നൽകി. സൈഫുദ്ദീൻ വാഴയിൽ, നാസർ സെയിൻ, ഇർഷാദ് ആലപ്പുഴ, സവാദ് കുറ്റൂർ, കമാൽ കളപ്പാടൻ, മുഹമ്മദ് ഓമാനൂർ, നാസർ കോഴിത്തൊടി, റഫീഖ് മൂസ, അസീസ് ലാക്കൽ, ഗഫൂർ വണ്ടൂർ, ഉസ്മാൻ കുണ്ടുകാവിൽ, ഷിബിലി പാണ്ടിക്കാട് എന്നിവർ സംസാരിച്ചു. ഇന്ദിര ഗാന്ധിയും സർദാർ വല്ലഭായി പട്ടേലും സമാനതകളില്ലാത്ത ഇന്ത്യൻ ഭരണാധികാരികളായിരുന്നുവെന്നും അവരുടെ നിലപാടുകൾ സമകാലിക സാഹചര്യത്തിൽ ഏറെ പ്രസക്തിയുള്ളതാണെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.
ഇ.പി മുഹമ്മദലി സ്വാഗതവും സാജു റിയാസ് നന്ദിയും പറഞ്ഞു. സമീർ പാണ്ടിക്കാട്, അനസ് തുവ്വൂർ, സി.പി മുജീബ് കാളികാവ്, ശംസുദ്ദീൻ മേലാറ്റൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

