ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രവർത്തക കൺവെൻഷൻ
text_fieldsജിദ്ദയിൽ നടന്ന ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രവർത്തക കൺവെൻഷനിൽ ഒ.ഐ.സി.സി, ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള സംസാരിക്കുന്നു
ജിദ്ദ: ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രവർത്തക കൺവെൻഷൻ ജിദ്ദയിൽ നടന്നു. ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ് കൺവീനറുമായ റഷീദ് കൊളത്തറ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി, ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള മുഖ്യാതിഥിയായിരുന്നു. സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ശങ്കർ എളങ്കൂർ അധ്യക്ഷത വഹിച്ചു.
വെസ്റ്റേൺ റീജനൽ കമ്മിറ്റിയുടെ പരിധിയിൽ വരുന്ന ജിദ്ദയിലെ ജില്ല, മറ്റ് ഏരിയ കമ്മിറ്റികളായ മക്ക, യാംബു, തബൂക്ക് എന്നിവിടങ്ങളിലെ ഒ.ഐ.സി.സി അംഗത്വം, സംഘടനാ വിഷയങ്ങൾ എന്നിവ പ്രവർത്തക കൺവെൻഷനിൽ ചർച്ച ചെയ്തു.
വെസ്റ്റേൺ റീജനൽ പ്രസിഡന്റ് കെ.ടി.എ. മുനീർ, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ അബ്ബാസ് ചെമ്പൻ, അലി തേക്ക്തോട്, മുജീബ് മൂത്തേടം, സൗദി നാഷനൽ കമ്മിറ്റി അംഗങ്ങളായ മനോജ് മാത്യു, ഹരികുമാർ ആലപ്പുഴ, മുൻ റീജനൽ പ്രസിഡന്റ് അബ്ദുൽ മജീദ് നഹ, റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദ് അടൂർ, ജിദ്ദ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അസ്ഹബ് വർക്കല, ജിദ്ദ മലപ്പുറം ജില്ല പ്രസിഡന്റ് ഹക്കീം പാറക്കൽ, ജിദ്ദ പത്തനംതിട്ട ജില്ല പ്രസിഡന്റ് അനിൽകുമാർ, തൃശൂർ ജില്ല പ്രസിഡന്റ് ഷരീഫ് അറക്കൽ, ജിദ്ദ കണ്ണൂർ ജില്ല പ്രസിഡന്റ് റഫീഖ് മൂസ, മക്ക ഏരിയ പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട്, യാംബു ഏരിയ പ്രസിഡന്റ് അഷ്കർ വണ്ടൂർ, തബുക്ക് ഏരിയ ജനറൽ സെക്രട്ടറി രഞ്ജിത് നാരായൺ, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, സി.എം. അഹമ്മദ്, ഹുസൈൻ ചുള്ളിയോട് എന്നിവർ സംസാരിച്ചു. മിർസ ഷരീഫ് പ്രാർഥന ചൊല്ലി. സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദീഖ് കല്ലുപറമ്പൻ സ്വാഗതവും ട്രഷറർ റഹ്മാൻ മുനമ്പത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

