സി.പി. അൻവറിന് ഒ.ഐ.സി.സി നജ്റാൻ കമ്മിറ്റി യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സി.പി അൻവറിന് ഒ.ഐ.സി.സി നജ്റാൻ കമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ
നജ്റാൻ: രണ്ട് പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സി.പി. അൻവറിന് ഒ.ഐ.സി.സി നജ്റാൻ കമ്മിറ്റി യാത്രയയപ്പ് നൽകി. എം.കെ ഷാക്കിർ കൊടശ്ശേരി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി നജ്റാൻ കമ്മിറ്റിയുടെ സജീവ പ്രവർത്തകൻ സി.പി അൻവറിന്റെ ശിഷ്ടകാല ജീവിതം സന്തോഷകരമായി തീരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ഒ.ഐ.സി.സി നജ്റാൻ കമ്മറ്റിയുടെ സ്നേഹോപഹാരം എം.കെ ഷാക്കിർ കൊടശ്ശേരി, സി.പി അൻവറിന് കൈമാറി. ചടങ്ങിൽ ഫൈസൽ പൂക്കോട്ടുംപാടം, അനീഷ് ചന്ദ്രൻ, ബിനിൽ, അദ്നാൻ പലേമാട്, ജോബി കണ്ണൂർ, രാഹുൽ, ബാബു അണ്ണൻ ഷാനവാസ് തിരുവന്തപുരം എന്നിവർ സംസാരിച്ചു. ടി.എൽ അരുൺ കുമാർ സ്വാഗതവും ക്രിസ്റ്റിൻ രാജ് നന്ദിയും പറഞ്ഞു.

