ഒ.ഐ.സി.സി കലണ്ടർ പ്രകാശനം ചെയ്തു
text_fieldsഒ.ഐ.സി.സി നജ്റാൻ കമ്മിറ്റിയുടെ കീഴിൽ പുറത്തിറക്കിയ 2025ലെ കലണ്ടർ പ്രകാശന ചടങ്ങിൽനിന്ന്
നജ്റാൻ: ഒ.ഐ.സി.സി നജ്റാൻ കമ്മിറ്റി 2025 ലെ കലണ്ടർ പ്രകാശനം ചെയ്തു. ഒ.ഐ.സി.സി നജ്റാൻ കമ്മിറ്റി ഓഫിസിൽ നടന്ന ലളിത ചടങ്ങിൽ പ്രയോജകരായ റോയൽ ഇമ്പീരിയൽ ഇവന്റ് മാനേജ്മെന്റ് പ്രതിനിധികളായ ഷൈജു ചോഴിക്കാടൻ, വിപിൻ സത്യനേശൻ എന്നിവരിൽനിന്നും എം.കെ. ഷാക്കിർ കൊടശേരി കലണ്ടർ ഏറ്റുവാങ്ങി. ചടങ്ങിൽ റഷീദ് കൊല്ലത്തിന് ആദ്യ കലണ്ടർ കൈമാറി. ഒ.ഐ.സി.സി നേതാക്കളായ ടി.എൽ. അരുൺ കുമാർ (ജന സെക്ര), തുളസീധരൻ നായർ (ട്രഷ), ക്രിസ്റ്റിൻ രാജ്, ഫൈസൽ പൂക്കോട്ടുംപാടം, ബിനിൽ അനീഷ്, സുരേഷ്, യാസിൻ ബാവ എന്നിവർ സംബന്ധിച്ചു.

