മുഹമ്മദലി കൂടാളിക്ക് ഒ.ഐ.സി.സി സ്വീകരണം നൽകി
text_fieldsജിദ്ദ: ഹ്രസ്വ സന്ദർശനത്തിനെത്തിയ കെ.പി.സി.സി കണ്ണൂർ ജില്ല പ്രസിഡൻറും ഒ.ഐ.സി.സി സൗദി നാഷനൽ കമ്മറ്റി മുൻ വൈസ് പ്രസിഡൻറുമായ മുഹമ്മദലി കൂടാളിക്ക് ജിദ്ദ കണ്ണൂർ ജില്ല ഒ.ഐ.സി.സി കമ്മിറ്റി സ്വീകരണം നൽകി.
റീജിയനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ മുനീർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് റഫീക്ക് മൂസ്സ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ കാവുബായി അതിഥിയെ സദസ്സിനു പരിചയപ്പെടുത്തി. വിവിധ ജില്ലാ കമ്മറ്റി നേതാക്കളായ അലി തേക്കുതോട്, അയ്യൂബ് ഖാൻ പന്തളം, ഹക്കീം പാറക്കൽ, ഹുസ്സൈൻ ചുള്ളിയോട്, ഇസ്മാഈൽ കൂരിപ്പൊയിൽ, സിദ്ദീഖ് ചോക്കാടൻ, ആസാദ്, ഉമ്മർ, അഷറഫ് വടക്കേക്കാട്, നാസർ സൈൻ, അസ്ഹാബ് വർക്കല, സമീർ നദ്വി, നാസർ കോഴിത്തൊടി, പ്രിൻസാദ്, അഷ്റഫ്, ഷിനോയ് കടലുണ്ടി, മിർസ ശരീഫ്, രഞ്ജിത്ത്, ഷാനവാസ്, സഹീർ മാഞ്ഞാലി, അബ്ദുൾ ഖാദർ, സലാം കോട്ടൂർ, ഷഫീഖ് എടയന്നൂർ, സിദ്ദിഖ് പള്ളിപ്പറമ്പ്, നൗഷാദ്, നാസർ, ഹാരിസ്, ഉവൈസ് പാപ്പിനിശേരി തുടങ്ങിയവർ സംസാരിച്ചു. അനിൽ കുമാർ ചക്കരക്കൽ സ്വാഗതവും രവീന്ദ്രൻ ചന്ത്രൊത്ത് നന്ദിയും പറഞ്ഞു.

