കാഴ്ച വിസ്മയം പകർന്ന് ഒ.ഐ.സി.സി ‘മൂവർണപൂരം 2025’
text_fieldsഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി ദമ്മാമിൽ സംഘടിപ്പിച്ച ‘മൂവർണപൂരം 2025’ ഇ.കെ. സലിം ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: ഒ.ഐ.സി.സി കിഴക്കൻ പ്രവിശ്യ തൃശൂർ ജില്ല കമ്മിറ്റി ദമ്മാമിൽ സംഘടിപ്പിച്ച ‘മൂവർണപൂരം 2025’ മികച്ച ജനപങ്കാളിത്തം കൊണ്ടും വൈവിധ്യ പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. വാർഷികാഘോഷ ഭാഗമായി സംഘടിപ്പിച്ച മൂവർണപൂരം വടംവലി മത്സരം, മൈലാഞ്ചിയിടൽ മത്സരങ്ങൾക്കൊപ്പം വൈവിധ്യങ്ങളായ കലാവിരുന്നുകൊണ്ടും മികച്ച നിലവാരം പുലർത്തി. അൽ വഫാ മാളിൽ നടന്ന ചടങ്ങിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങളും മുദ്രാവാക്യം വിളിയും അരങ്ങേറിയത്.പ്രവർത്തകർക്കിടയിൽ തെരഞ്ഞെടുപ്പിന്റെ വാശിയുണർത്തി. ആര്യാടൻ ഷൗക്കത്ത് ചരിത്ര ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് നേതാക്കളും പ്രവർത്തകരും അവകാശപ്പെട്ടു. തലേദിവസം നടന്ന വടംവലി മത്സരത്തിൽ സൈഹാത്ത് ഏരിയ കമ്മിറ്റി, ടെക്നോ സെർവ്വ് ദമ്മാം, പാലക്കാട് ജില്ല കമ്മിറ്റി, എറണാകുളം ജില്ല കമ്മിറ്റി എന്നീ ടീമുകൾ മത്സരിച്ചു. വാശിയേറിയ മത്സരത്തിൽ പാലക്കാട് ജില്ല കമ്മിറ്റിയും എറണാകുളം ജില്ല കമ്മിറ്റിയും ഫൈനൽ റൗണ്ടിൽ എത്തുകയും ഒന്നാം സ്ഥാനം എറണാകുളം ജില്ല കമ്മിറ്റിയും രണ്ടാം സ്ഥാനം പാലക്കാട് ജില്ല കമ്മിറ്റിയും കരസ്ഥമാക്കുകയും ചെയ്തു.
മൈലാഞ്ചി മത്സരത്തിൽ റഫ്സീന മുനവ്വർ ഒന്നാം സമ്മാനം കരസ്ഥമാക്കി. സാലി അൻവർ രണ്ടാം സമ്മാനവും സൽവ ഇംതിയാസ് മൂന്നാം സമ്മാനവും കരസ്ഥമാക്കി. ഷിജില ഹമീദ്, സോഫിയ താജു എന്നിവർ നേതൃത്വം നൽകിയ മൈലാഞ്ചി മത്സരത്തിന് മമ്ദാസ് ഹമീദ്, മരിയ സമീർ എന്നിവരായിരുന്നു വിധികർത്താക്കൾ. സാംസ്കാരിക സമ്മേളനത്തിൽ ജില്ല കമ്മിറ്റി പ്രസിഡന്റ് ഹമീദ് കണിച്ചാട്ടിൽ അധ്യക്ഷതവഹിച്ചു. ഈസ്റ്റേൺ പ്രോവിൻസ് പ്രസിഡന്റ് ഇ.കെ. സലിം ഉദ്ഘാടനം ചെയ്തു.സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല മുഖ്യപ്രഭാഷണം നടത്തി. ശിഹാബ് കായംകുളം, സി. അബ്ദുൽ ഹമീദ്, ജോൺ കോശി, ഹനീഫ് റാവുത്തർ, റഫീഖ് കൂട്ടിലങ്ങാടി, പി.കെ. അബ്ദുൽ കരീം, ഉസ്മാൻ കുന്നംകുളം, ഹുസ്ന ആസിഫ്, അഡ്വ. ഇസ്മാഈൽ, ഷാജി മോഹനൻ, സാജിദ് ആറാട്ടുപുഴ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുരളീധരൻ സ്വാഗതവും താജു അയ്യാരിൽ നന്ദിയും പറഞ്ഞു.ഭാരവാഹികളായ പ്രമോദ് പൂപ്പാല, സി.ടി. ശശി, നൗഷാദ് തഴവ, ഷംസു കൊല്ലം, ഡോ. സിന്ധു ബിനു, വിത്സൺ തടത്തിൽ, ജേക്കബ് പാറക്കൻ, പാർവതി സന്തോഷ്, അൻവർ വണ്ടൂർ, നിഷാദ് കുഞ്ഞു, രാധിക ശ്യാം പ്രകാശ്, ബിനു പി. ബേബി, യഹ്യ കോയ, ലിബി ജയിംസ്, ആയിഷാ സജൂബ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
ദേവിക കലാക്ഷേത്ര, ന്യത്താഞ്ജലി നൃത്ത കലാക്ഷേത്ര, ക്ഷേത്ര സ്പേസ് ഫോർ ഡാൻസ്, കൃതിമുഖ സ്കൂൾ ഓഫ് ഡാൻസ്, സൗജന്യ ആൻഡ് ടീം, മുദ്ര നൃത്താലയ, വരലക്ഷ്മി ന്യത്താലയ, നദല്യ ടൈസൺ, എൻ.എം.ഡി മൾട്ടിറ്റ്യൂഡ് എന്നീ നൃത്ത വിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തങ്ങളും ഗൗരി, മീനു, ശ്രീനന്ദ, ജസീർ കണ്ണൂർ, മിസ്ബാഹ് കണ്ണൂർ, ഷാന്റോ ചെറിയാൻ എന്നിവ അവതരിപ്പിച്ച ഗാനങ്ങളും ചടങ്ങിനു കൂടുതൽ മിഴിവേകി.ഭാരവാഹികളായ സഗീർ കരൂപ്പടന്ന, മുഹമ്മദ് ഇഖ്ബാൽ, ബഷീർ, ടൈസൺ ആന്റോ, ഉബൈദ്, അഷ്റഫ്, കെ.ജെ. ജോബി, മുരളീധരൻ, സാലിം അബ്ദുൽ, യാസിർ അയ്യാരിൽ, നിസാർ ഹൈദ്രോസ്, ജിന്റോ, ഷിംല സഗീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അമിത ഏലിയാസ്, നിഖിൽ മുരളീധരൻ എന്നിവർ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

