Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​ടി.​എ മു​നീ​റും...

കെ.​ടി.​എ മു​നീ​റും റ​ഷീ​ദ് കൊ​ള​ത്ത​റ​യും ഒ.​െഎ​.​സി.​സി മി​ഡി​ലീ​സ്​​റ്റ്​ ക​ൺ​വീ​ന​ർ​മാ​ർ

text_fields
bookmark_border
കെ.​ടി.​എ മു​നീ​റും റ​ഷീ​ദ് കൊ​ള​ത്ത​റ​യും ഒ.​െഎ​.​സി.​സി മി​ഡി​ലീ​സ്​​റ്റ്​ ക​ൺ​വീ​ന​ർ​മാ​ർ
cancel
camera_alt

റ​ഷീ​ദ്​ കൊ​ള​ത്ത​റ, കെ.​ടി.​എ മു​നീ​ർ

ജി​ദ്ദ: ഒ.​ഐ.​സി.​സി, ഇ​ൻ​കാ​സ് മി​ഡി​ലീ​സ്​​റ്റ്​ ക​ൺ​വീ​ന​ർ​മാ​രാ​യി കെ.​ടി.​എ. മു​നീ​ർ, റ​ഷീ​ദ് കൊ​ള​ത്ത​റ എ​ന്നി​വ​രെ കൂ​ടി കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​ൻ പി​ള്ള അ​റി​യി​ച്ചു. കെ.​ടി.​എ മു​നീ​ർ നി​ല​വി​ൽ സൗ​ദി വെ​സ്​​റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റും റ​ഷീ​ദ് കൊ​ള​ത്ത​റ ഗ്ലോ​ബ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​ണ്.

കോ​ൺ​ഗ്ര​സ് ആ​ശ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന വി​ധ​ത്തി​ൽ കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത് മി​ഡി​ലീ​സ്​​റ്റി​ലെ നാ​ഷ​ന​ൽ, റീ​ജ​ന​ൽ ക​മ്മി​റ്റി​ക​ൾ വി​ശാ​ല​മാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്കാ​നാ​ണ് ഈ ​നി​യ​മ​ന​മെ​ന്നും വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ ചു​മ​ത​ല​ക​ൾ ന​ൽ​കി നേ​ര​ത്തേ നി​യ​മി​ച്ച​വ​രു​ടെ കൂ​ടെ​യാ​ണ് ഈ ​ര​ണ്ടു പേ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​ൻ പി​ള്ള പ​റ​ഞ്ഞു. മി​ഡി​ലീ​സ്​​റ്റി​ലെ നി​ല​വി​ലു​ള്ള​തും താ​ൽ​ക്കാ​ലി​ക​വു​മാ​യ ക​മ്മി​റ്റി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ചെ​യ​ർ​മാ​നോ​ടൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സി​നെ ശാ​ക്തീ​ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ്ര​വാ​സി സ​മൂ​ഹ​ത്തി​െൻറ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും ഇ​വ​രു​വ​രും പ​റ​ഞ്ഞു.

കെ.​ടി.​എ മു​നീ​ർ മ​ല​പ്പു​റം ജി​ല്ല​യി​ലെ വ​ണ്ടൂ​ർ സ്വ​ദേ​ശി​യാ​ണ്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൊ​ള​ത്ത​റ സ്വ​ദേ​ശി​യാ​ണ് റ​ഷീ​ദ് കൊ​ള​ത്ത​റ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICC
News Summary - OICC Midlist Convenors
Next Story