Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹാഇലിൽ ഒ.ഐ.സി.സി മെംബർഷിപ് കാമ്പയിന് തുടക്കം
text_fieldsbookmark_border
ഒ.ഐ.സി.സി ഹാഇൽ സെൻട്രൽ കമ്മിറ്റി അംഗത്വ വിതരണ കാമ്പയിൻ ഉദ്ഘാടന ചടങ്ങ്
ഹാഇൽ: ഇന്ത്യൻ മതേതരത്വത്തിന്റെ വീണ്ടെടുപ്പിന് കോൺഗ്രസിനെ ശക്തിപ്പെടുത്തണമെന്ന് ഒ.ഐ.സി.സി ഹാഇൽ സെൻട്രൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഭാരത് ജോഡോ യാത്ര കാലഘട്ടത്തിന്റെ ആവശ്യമെന്ന് വിലയിരുത്തിയ യോഗം രാഹുൽ ഗാന്ധിയിലൂടെ മതേതര ഇന്ത്യയുടെ ആത്മാവായി കോൺഗ്രസ് തിരിച്ചുവരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
ചാൻസാ അബ്ദുറഹ്മാന് അംഗത്വം നൽകി ഹാഇൽ മേഖലയിലെ അംഗത്വ വിതരണ കാമ്പയിൻ ഉദ്‌ഘാടനം ചെയ്തു. അൽ-ഹബീബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഷറഫുദ്ദീൻ തയ്യിൽ, ഹൈദറലി കാസിം, റാഫി, സാബു കൊല്ലം, ഉല്ലാസൻ കണ്ണൂർ, ഷിഹാബുദ്ദീൻ, ആസിഫ്, ഷൗക്കത്തലി, സൈതലവി, അഷ്റഫ് ഈറ്റ് വെൽ, നൗഫൽ പാറക്കുന്ന് എന്നിവർ സംബന്ധിച്ചു.
Next Story

