ഒ.ഐ.സി.സി ചികിത്സസഹായം കൈമാറി
text_fieldsറിയാദ് ഒ.ഐ.സി.സി ചികിത്സ ധനസഹായം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറക്ക് ജോ. ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി കൈമാറുന്നു
റിയാദ്: ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന ആലപ്പുഴ സ്വദേശിയുടെ ചികിത്സ സഹായത്തിലേക്ക് റിയാദ് ഒ.ഐ.സി.സി ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വരൂപിച്ച സഹായധനം നൽകി.
സെൻട്രൽ കമ്മിറ്റി ജോ.ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി, സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറക്ക് തുക കൈമാറി. ചടങ്ങിൽ ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ, സലീം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, അമീർ പട്ടണത്ത്, ഷുക്കൂർ ആലുവ, സുരേഷ് ശങ്കർ, ഷംനാദ് കരുനാഗപ്പള്ളി, നിഷാദ് ആലങ്കോട്, ജോൺസൺ മാർക്കോസ്, സലീം അർത്തിയിൽ, കമറുദ്ദീൻ താമരക്കുളം എന്നിവർ സംബന്ധിച്ചു.

