ഒ.ഐ.സി.സി മലപ്പുറം മുനിസിപ്പൽ കമ്മിറ്റി ടേബിൾ ടോക്ക് സംഘടിപ്പിച്ചു
text_fieldsഒ.ഐ.സി.സി ജിദ്ദ മലപ്പുറം മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ടേബിൾ ടോക്കിൽനിന്ന്
ജിദ്ദ/മലപ്പുറം: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടപ്പിലാക്കുന്ന എസ്.ഐ.ആർ നടപടികളെ സംബന്ധിച്ച് പ്രവാസികളിൽ നിലനിൽക്കുന്ന ആശങ്കകൾ ദുരീകരിക്കുന്നതിനായി ഒ.ഐ.സി.സി ജിദ്ദ മലപ്പുറം മുനിസിപ്പൽ കമ്മിറ്റി മലപ്പുറം എൻ.ജി.ഒ ഭവനിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. ഒ.ഐ.സി.സി ജിദ്ദ മലപ്പുറം മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് യു.എം. ഹുസൈൻ അധ്യക്ഷതവഹിച്ചു. എസ്.ഐ.ആർ സംബന്ധിച്ച വിശദീകരണവും സംശയനിവാരണവും ബി.എൽ.ഒമാരായ റഊഫ് മാസ്റ്റർ, ഗീത ടീച്ചർ എന്നിവർ നൽകി.
പ്രവാസികൾക്ക് എസ്.ഐ.ആർ പ്രക്രിയയെക്കുറിച്ച് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രക്രിയ പൂർണമായും സുതാര്യവും ജനഹിതപരവുമാണെന്നും ബി.എൽ.ഒ റഊഫ് മാസ്റ്റർ പറഞ്ഞു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട പ്രവാസികളുടെ ആശയക്കുഴപ്പങ്ങൾ വിദേശത്തുനിന്നും തൽസമയം കമാൽ കളപ്പാടൻ ബി.എൽ.ഒമാരോട് ഉന്നയിക്കുകയും അവർ അതിനുള്ള മറുപടിയും നൽകി.
പ്രവാസികളുടെ വോട്ടവകാശ സംരക്ഷണത്തിനും വോട്ടർ പട്ടികയിലെ വിശ്വാസ്യത ഉറപ്പാക്കുന്നതിനും എസ്.ഐ.ആർ പ്രക്രിയ നിർണായകമാണെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മുൻ പ്രവാസികളായ പി.ടി അഷ്റഫ്, പി.കെ ഹസൈനാർ, തത്തയിൽ സലീം, എം. നാരായണൻ, അബ്ദുറഹീം, സുജാത പരമേശ്വരൻ, എ.പി ശങ്കരൻ, ലുക്മാൻ കളപ്പാടൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. യൂനുസ് കൊന്നോല സ്വാഗതവും ഹമീദ് അവുലൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

