ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി തീർഥാടകർക്ക് ചെയറുകൾ നൽകി
text_fieldsജിദ്ദ: ഹജ്ജിനെത്തിയ തീർഥാടകർക്ക് ആരാധനക്കും വിശ്രമത്തിനും സഹായകമാകുന്ന ഫോൾഡിങ് ചെയറുകൾ നൽകി ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി. സൗദി നാഷനൽ ഹജ്ജ് സെല്ലിന് വേണ്ടി നാഷനൽ കമ്മിറ്റി ട്രഷറർ യാസർ നായിഫ് പെരുവള്ളൂർ ഏറ്റുവാങ്ങി. തീർഥാടനത്തിന്റെ പ്രധാന ഘട്ടങ്ങളായ മീനയും അറഫയും ഉള്‍പ്പെടെ തീർഥാടകർക്ക് ദൈർഘ്യമേറിയ സമയം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനാണ് ചെയറുകൾ വിതരണം ചെയ്തത്.
ചടങ്ങിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അസീസ് ലാക്കൽ, ഗ്ലോബൽ കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ സി.എം. അഹമ്മദ്, റീജണൽ കമ്മിറ്റി സെക്രട്ടറി ഉമ്മർ മങ്കട, ഒ.ഐ.സി.സി മലപ്പുറം ജില്ല നേതാക്കളായ യു.എം. ഹുസൈൻ മലപ്പുറം, ഫൈസൽ മക്കരപ്പറമ്പ്, ഉസ്മാൻ കുണ്ടുകാവിൽ, അമീർ പരപ്പനങ്ങാടി, നിസ്നു ഹുസൈൻ എന്നിവർ പങ്കെടുത്തു. തീർഥാടകർക്ക് സഹായകരമാകുന്ന ഇത്തരം സേവന പ്രവർത്തനങ്ങൾ വരുംവർഷങ്ങളിലും തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

