Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

വോ​ട്ട​ഭ്യ​ർ​ഥ​ന​യു​മാ​യി ദ​മ്മാ​മി​ൽ; ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി

text_fields
bookmark_border
വോ​ട്ട​ഭ്യ​ർ​ഥ​ന​യു​മാ​യി ദ​മ്മാ​മി​ൽ; ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി
cancel
camera_alt

ദ​മ്മാ​മി​ൽ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ

ദ​മ്മാം: പ്ര​വാ​സ​ലോ​ക​ത്തും തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഒ.​ഐ.​സി.​സി ദ​മ്മാം മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി. ദ​മ്മാ​മി​ലെ പ്ര​മു​ഖ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് കാ​മ്പ​യി​നി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ടാ​ണ് പ്ര​വ​ർ​ത്ത​ക​ർ വോ​ട്ട​ഭ്യ​ർ​ഥി​ച്ച​ത്. യു.​ഡി.​എ​ഫി​​ന്റെ അ​ഭി​മാ​ന പ്ര​ഖ്യാ​പ​ന​മാ​യ ‘ഇ​ന്ദി​രാ ഗ്യാ​ര​ൻ​റി’ പ്രി​ൻ​റു​ക​ൾ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ വി​ത​ര​ണം ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന മ​ല​യാ​ളി​ക​ളോ​ട് നേ​രി​ട്ടും, മ​റ്റു​ള്ള​വ​രോ​ട് നാ​ട്ടി​ലെ ബ​ന്ധു​ക്ക​ളെ ഫോ​ൺ മു​ഖേ​ന ബ​ന്ധ​പ്പെ​ട്ടും ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ്ര​വ​ർ​ത്ത​ക​ർ അ​ഭ്യ​ർ​ഥി​ച്ചു. നി​ല​വി​ലെ രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രേ​ണ്ട​തി​ന്റെ അ​നി​വാ​ര്യ​ത​യെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ൾ ബോ​ധ​വാ​ന്മാ​രാ​ണെ​ന്ന് ഒ.​ഐ.​സി.​സി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ട്ട​തു​പോ​ലെ, നൂ​റി​ല​ധി​കം സീ​റ്റു​ക​ൾ നേ​ടി യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തു​മെ​ന്ന​തി​ന്റെ സൂ​ച​ന​യാ​ണ് ജ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണ​മെ​ന്ന് ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ അ​ഷ്റ​ഫ് കൊ​ണ്ടോ​ട്ടി​യും സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​മീ​ദ് മ​ര​ക്കാ​ശ്ശേ​രി​യും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​മ്മി​റ്റി ട്ര​ഷ​റ​ർ ഷൗ​ക്ക​ത്ത് അ​ലി വെ​ള്ളി​ല, റീ​ജ​ന​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷി​ജി​ല ഹ​മീ​ദ്, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ഫീ​ർ ത​റ​മ്മ​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ അ​ബ്​​ദു​ൽ സ​ലാം നെ​ല്ലാ​യ, മു​സ്ത​ഫ ചേ​ല​ക്കോ​ട​ൻ, ജ​യേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCgulfnewsSaudi Arabiagulfnewsmalayalam
News Summary - OICC Malappuram District Committee in Dammam with a vote request
Next Story