നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഭവനസന്ദർശന കാമ്പയിൻ
text_fieldsനിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയം ഉറപ്പാക്കുന്നതിന് ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി നടത്തിയ പ്രചാരണ പരിപാടിയിൽനിന്ന്
ജിദ്ദ: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായ ആര്യാടൻ ഷൗക്കത്തിന്റെ വിജയം സുനിശ്ചിതമാക്കുന്നതിന് ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. സമഗ്രമായ ഭവന സന്ദർശന കാമ്പയിൻ നടത്തിയാണ് കമ്മിറ്റി അംഗങ്ങൾ പ്രചാരണ പരിപാടികൾ നടത്തിയത്.
ഒ.ഐ.സി.സി പ്രവർത്തകർ ജിദ്ദയുടെ വിവിധ മേഖലയിലുള്ള നിലമ്പൂരിലെ വോട്ടർമാരുടെ വീടുകളിലെത്തി, നിലമ്പൂരിന്റെ രാഷ്ട്രീയ പശ്ചാത്തലവും ഇപ്പോഴത്തെ ജനവിരുദ്ധ നിലപാടുകളും വിശദീകരിച്ചു.
കുടുംബാംഗങ്ങൾക്കൊപ്പം പൊതുസമ്മതം രൂപപ്പെടുത്താനും പൊളിറ്റിക്കൽ അവബോധം വളർത്താനുമാണ് കാമ്പയിൻ ലക്ഷ്യമിട്ടത്. പ്രചാരണത്തിന്റെ ഭാഗമായുള്ള സന്ദർശനത്തിൽ, വോട്ടർമാരും അവരുടെ കുടുംബാംഗങ്ങളും വളരെ താത്പര്യത്തോടെ പങ്കെടുത്തു. പലരുടെയും പ്രതികരണങ്ങൾ സർക്കാറിന്റെ ജനവിരുദ്ധനിലപാടുകളിലേക്കുള്ള അതൃപ്തി പ്രകടമാകുന്നതായിരുന്നു.
‘ഒമ്പത് വർഷം ജനങ്ങളെ തളർത്തിയ പിണറായി സർക്കാറിന്റെ അവസ അധ്യായം എഴുതപ്പെടുകയാണ്’ എന്നായിരുന്നു വോട്ടർമാരായ പി.ടി. ഉസ്മാന്റെയും ഭാര്യയുടെയും അഭിപ്രായം. ഭവന സന്ദർശന കാമ്പയിൻ പ്രവാസി സമൂഹത്തിൽ വലിയ ആവേശവും ഉണർവുമാണ് സൃഷ്ടിച്ചത്. ജിദ്ദയിലെ ഒ.ഐ.സി.സി പ്രവര്‍ത്തകർ മുഖേന ശക്തമായ ആക്റ്റിവിസവും സംഘടനപരമായ ഏകോപനവും ഇത്തവണ പ്രചാരണത്തിൽ കാണപ്പെട്ടു.
സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചാരണം വ്യാപിപ്പിച്ചുകൊണ്ട്, ഉയർന്ന രീതിയിലുള്ള ജനശ്രദ്ധ നേടിയ പ്രവര്‍ത്തനം, യു.ഡി.എഫ് സ്ഥാനാർഥിക്കുള്ള പിന്തുണ ശക്തിപ്പെടുത്തുന്നതിൽ നിർണായകമാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു.
ഒ.ഐ.സി.സി സീനിയർ നേതാവ് സി.എം. അഹമ്മദ്, മൈനോറിറ്റി ജില്ല സെക്രട്ടറി മുജീബ് പാക്കട, റീജനൽ സെക്രട്ടറി ഉമ്മർ മങ്കട, ഒ.ഐ.സി.സി മലപ്പുറം ജില്ല നേതാക്കളായ ഇസ്മാഈൽ കൂരിപ്പൊയിൽ, യു.എം. ഹുസ്സൈൻ മലപ്പുറം, ഫൈസൽ മക്കരപ്പറമ്പ്, കമാൽ കളപ്പാടൻ, വെൽഫയർ കൺവീനർ സി.പി. മുജീബ്, സാജു റിയാസ്, ഉസ്മാൻ കുണ്ടുകാവിൽ, അനസ് തുവ്വൂർ, ഉസ്മാൻ മേലാറ്റൂർ എന്നിവർ ഭവന സന്ദർശന പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

