ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ആഘോഷം
text_fieldsഒ.ഐ.സി.സി കിഴക്കൻ പ്രവിശ്യ മലപ്പുറം ജില്ലകമ്മിറ്റിയുടെ ആഘോഷം
അൽ ഖോബാർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിൽ കിഴക്കൻ പ്രവിശ്യാ ഒ.ഐ.സി.സി മലപ്പുറം ജില്ലകമ്മിറ്റി ആഘോഷം സംഘടിപ്പിച്ചു. കേക്ക് മുറിച്ചും മധുരം വിളമ്പിയും മുദ്രാവാക്യം വിളിച്ചും താളം ചവിട്ടിയും പ്രവർത്തകർ ആഹ്ലാദം പങ്കുവെച്ചു. ദമ്മാം ബദർ അൽ റാബി ഹാളിൽ നടന്ന വിജയാഘോഷത്തിൽ വനിതപ്രവർത്തകരും കുടുംബിനികളുമടക്കം നിരവധി ഒ.ഐ.സി.സി പ്രവർത്തകർ പങ്കെടുത്തു.
ഗ്ലോബല് കമ്മിറ്റി അംഗം ഹമീദ് കൊണ്ടോട്ടി, നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല, വൈസ് പ്രസിഡൻറ് റഫീഖ് കൂട്ടിലങ്ങാടി, ജനറൽ സെക്രട്ടറി റഹ്മാൻ മുനമ്പത്ത്, ഗ്ലോബൽ കമ്മിറ്റി അംഗം ഹനീഫ റാവുത്തർ, സംഘടനാ ചുമതലയുള്ള റീജനൽ ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം, വൈസ് പ്രസിഡൻറുമാരായ കരീം പരുത്തിക്കുന്നൻ, ഷിജില ഹമീദ്, സിന്ധു ബിനു, നൗഷാദ് തഴവ, ഷംസ് കൊല്ലം, ട്രഷറർ പ്രമോദ് പൂപ്പാല, ഓഡിറ്റർ ബിനു പി. ബേബി, ജനറൽ സെക്രട്ടറി സക്കീർ പറമ്പിൽ, സെക്രട്ടറിമാരായ ആസിഫ് താനൂർ, നിഷാദ് കുഞ്ചു, സുരേന്ദ്രൻ പയ്യന്നൂർ, രാധിക ശ്യാംപ്രകാശ്, ജില്ല ജനറൽ സെക്രട്ടറി അബ്ദുല്ല തൊടിക, മുസ്തഫ പള്ളിക്കൽ ബസാർ, മുസ്തഫ ചേലക്കോടൻ, ജയേഷ്, വനിതാവേദി വൈസ് പ്രസിഡൻറുമാരായ അർച്ചന അഭിഷേക്, റൂബി അജ്മൽ, ജനറൽ സെക്രട്ടറി സലീന ജലീൽ, ജില്ലാ പ്രസിഡൻറുമാരായ ബിനു പുരുഷോത്തമൻ, ശ്യാം പ്രകാശ്, അൻവർ, ജലീൽ, ഹക്കീം, മുരളി, സാജിത് കാക്കൂർ, ജമാൽ, ആസാദ്, സുബൈർ, മുജീബ് കളത്തിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ജില്ലാ പ്രസിഡൻറ് ഗഫൂർ വണ്ടൂർ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി, വൈസ് പ്രസിഡൻറുമാരായ ഷാഹിദ് കൊടിയേങ്ങൽ, അഷ്റഫ് കൊണ്ടോട്ടി, ട്രഷറർ ഷൗക്കത്തലി വെള്ളില എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

