ഒ.ഐ.സി.സി മക്ക സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങ്
മക്ക: ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം കേക്ക് മുറിച്ചും പായസവിതരണം നടത്തിയും വിപുലമായി ആഘോഷിച്ചു. അസീസിയയിൽ അൽ സഹർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ഷാനിയാസ് കുന്നിക്കോട് അധ്യക്ഷത വഹിച്ചു. ഐ.സി.സി സ്ഥാപക നേതാവും മക്കയിലെ സീനിയർ കോൺഗ്രസ് നേതാവുമായ ഹാരിസ് മണ്ണാർക്കാട് സ്വാതന്ത്ര്യദിന സന്ദേശം നൽകി. നൗഷാദ് തൊടുപുഴ ദേശീയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സാക്കിർ കൊടുവള്ളി, സലീം കണ്ണനാംകുഴി, നിസാ നിസാം തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഷാജി ചുനക്കര സ്വാഗതം പറഞ്ഞു. നിസാം കായംകുളം, റഷീദ് ബിൻസാഗർ, റയീഫ് കണ്ണൂർ, നൗഷാദ് എടക്കര, നൗഷാദ് പെരുന്തല്ലൂർ, റഫീഖ് വരാന്തരപ്പിള്ളി, ഷംനാസ് മീരാൻ മൈലൂർ, അബ്ദുൽ സലാം അടിവാട്, മുഹ്സിൻ മഞ്ചേരി, സുഹൈൽ പറമ്പൻ, വനിതാ വിങ് നേതാക്കളായ ഷംലാ ഷംനാസ്, ഷബാന ഷാനിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.

