ഒ.ഐ.സി.സി നേതാക്കൾ റഹീമിന്റെ മാതാവിനെ സന്ദർശിച്ചു
text_fieldsറഹീമിന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയ സമസ്ത നേതാവ് ജിഫ്രി തങ്ങളോടൊപ്പം റിയാദിലെ കോൺഗ്രസ് നേതാക്കൾ
റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മാതാവിനെ റിയാദിലെ ഒ.ഐ.സി.സി നേതാക്കൾ സന്ദർശിച്ചു. സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് സലിം കളകരയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. റിയാദ് പൊതുസമൂഹം ഒറ്റക്കെട്ടായി കൂടെയുണ്ടെന്നും റഹീം ഉമ്മയുടെ അരികിലെത്തുംവരെ വിശ്രമമില്ലാതെ പരിശ്രമം ഉണ്ടാകുമെന്നും സംഘം അറിയിച്ചു. റഹീമിന്റെ മോചനത്തിന് ശേഷവും സാധ്യമായ സഹായങ്ങൾ ചെയ്യുമെന്ന ഉറപ്പും നൽകിയാണ് സംഘം മടങ്ങിയത്. മകന്റെ മോചനത്തിനായി പ്രവർത്തിക്കുന്നവരുടെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്ക് ഉമ്മ നന്ദി അറിയിച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന റഹീം നിയമ സഹായസമിതിയുടെ യോഗത്തിലും നേതാക്കൾ പങ്കെടുത്തു. മുൻ റിയാദ് ഒ.ഐ.സി.സി നേതാവ് ടി.കെ. അഷ്റഫ്, മമ്മദ് പൊന്നാനി, സലാം തെന്നല, അലി ചെറുവത്തൂർ, ശഹീദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

